തൃശൂര്> ഇന്ത്യന് പാര്മെന്റിനെ ചങ്ങാത്ത മുതലാളിത്ത സംരക്ഷണ കേന്ദ്രമായും വര്ഗീയ വാദികളുടെ പ്രദര്ശന കേന്ദ്രമാക്കിയും മോദി മാറ്റുകയാണെന്ന് സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്. പാര്ലമെന്റില് ചര്ച്ചകളെ നിശബ്ദമാക്കുകയാണ്. ചര്ച്ചയില് പ്രധാനമന്ത്രിക്കെതിരെയും സര്ക്കാരിനെയും വിമര്ശിച്ചാല് രേഖകളില് നിന്ന് ഒഴിവാക്കുന്നു. മോദിസ്തുതി മാത്രം മതി എന്നതാണ് സ്ഥിതി. ആക്രി കടകളെ പൊലെ ദണ്ഡ് പിടിച്ച് പാര്ലമന്റിലേക്ക് മോദി നടക്കുന്നു. ഇനി രാമക്ഷേത്രത്തിന്റെ പേരില് മണിയടിക്കും. എന്നാല് ജനങ്ങള് അത് തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. തൃശൂരില് ഇ എം എസ് സ്മൃതിയില് ‘തകരുന്ന ഇന്ത്യന് ജനാധിപത്യ സ്ഥാപനങ്ങള്’ എന്ന വിഷയത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് അത്യപകടകരമായ പ്രതിലോമ സാഹചര്യമാണിത്. ജനാധിപത്യമൂല്യങ്ങളും ജനാധിപത്യ സ്ഥാപനങ്ങളെയും തകര്ക്കുന്നു പരമാധികാര, ജനാധിപത്യ, മതേതര മൂല്യങ്ങള് ഇല്ലാതാക്കി. കോര്പറേറ്റേ്, വര്ഗീയ ഫാസിസ്റ്റ് നയങ്ങള് തുടരുകയാണ്. ധനകമ്മീഷന്, ജിഎസ്ടി എന്നിവയെ പ്രയോജനപ്പെടുത്തി സംസ്ഥാന സര്ക്കാരുകളുടെ വരുമാനം ഇല്ലാതാക്കുന്നു. കേരളത്തില് നടപ്പാക്കിയ കിഫ്ബി പദ്ധതി വഴി അടിസ്ഥാന വികസനത്തിന് വന്മുന്നേറ്റമാണ് ഉണ്ടായത്. എന്നാല് സി ആന്റ് എജിയെ ഉപയോഗിച്ച് കിഫ്ബി പദ്ധതികള് തകര്ക്കുകയാണ്.
കേരളത്തില് സിപിഐ എമ്മിനും ഇടതുപക്ഷത്തിനും എതിരെ വലിയ കുപ്രചാരണങ്ങളും ഗുഢാലോചനയും നടക്കുകയാണ്. ഇടതുപക്ഷത്തിന് തുടര്ഭരണം ലഭിച്ചതിലുള്ള ആശങ്കയാണ് ഇതിനു പിന്നില്. കോണ്ഗ്രസും ബിജെപിയും കുത്തക മാധ്യമങ്ങളും ഒന്നിച്ചാണ് ആക്രമണം. ഇത് ജനങ്ങള് തിരിച്ചറിയണം. ഇ എം എസിന്റെ കാലത്ത് ഇടതുപക്ഷ മുന്നേറ്റത്തിന്റെ അഭിമാന കാലമായിരുന്നു. അത്തരം മുന്നേറ്റം വീണ്ടെടുക്കാന് സജ്ജരാവണമെന്നും എ വിജയരാഘവന് പറഞ്ഞു.















