കുവൈറ്റ് സിറ്റി > കുവൈറ്റില്‍ മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ പുരോഗമിക്കവെ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് നവാഫ് അല്‍ അഹമ്മദ് അല്‍ സബാഹിനെ വീണ്ടും പ്രധാനമന്ത്രിയായി നിയമിച്ച് അമീര്‍ ഉത്തരവിറക്കി.
കുവൈറ്റ് ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പുതിയ കാബിനറ്റ് അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യുന്നതിനും അവരുടെ പേരുകള്‍ സമര്‍പ്പിക്കുന്നതിനും ശെയ്ഖ് അഹമ്മദിനെ ചുമതലപ്പെടുത്തിയതായി കുവൈറ്റ് കിരീടാവകാശി ശെയ്ഖ് മിഷ്അല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് ഒപ്പുവച്ച അമീരി ഉത്തരവില്‍ വ്യക്തമാക്കി.