കൊച്ചി > കോൺഗ്രസ്സിൽ ജനങ്ങളുമായി ബന്ധം പുലർത്തുന്ന എത്ര നേതാക്കളുണ്ടെന്ന് ആത്മപരിശോധന നടത്തണമെന്ന് കെ പി സി സി പ്രസിഡൻറ് കെ സുധാകരൻ. പാർടിയിൽ നിന്ന് അപശബ്ദങ്ങൾ ഉയരാതെ നോക്കാൻ പുതിയ ബ്ലോക്ക് പ്രസിഡൻ്റുമാർ ശ്രമിക്കണമെന്നും സുധാകരൻ പറഞ്ഞു.
എറണാകുളത്ത് പുതിയ ബ്ലോക്ക് പ്രസിഡൻറുമാരുടെ പ0ന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു.
കോൺഗ്രസ്സിലെ ഗ്രൂപ്പ് പോരും പ്രസ്താവന യുദ്ധവും തുടരുന്ന പശ്ചാത്തലത്തിലാണ് എത്ര നേതാക്കൾക്ക് ജനങ്ങളുമായി ബന്ധമുണ്ടെന്ന സുധാകരൻ്റെ ചോദ്യം. പുന:സംഘടനയിൽ വിയോജിപ്പുള്ള എ, ചെന്നിത്തല വിഭാഗം നേതാക്കൾ ആലുവയിൽ നടന്നക്യാമ്പ് ഉദ്ഘാടനം ബഹിഷ്കരിച്ചു. വി ഡി സതീശൻ പങ്കെടുത്തു.