തിരുവനന്തപുരം > കോൺഗ്രസ് പാർട്ടിയിൽ പരസ്പര വിശ്വാസം നഷ്ടപ്പെട്ടുവെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സൻ. ഐക്യം നഷ്ടപ്പെട്ടുവെന്നും അതിന് കാരണക്കാർ ആയവരുമായി ചർച്ച നടത്തിയിട്ട് യാതൊരു കാര്യമില്ലെന്നും ഈ പ്രശ്നം പരിഹരിക്കാനായി ഹൈക്കമാൻഡിന് മാത്രമേ കഴിയുകയുള്ളൂവെന്നും ഹസ്സൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഹൈക്കമാൻഡ് എന്നു പറയുന്നത് താരിഖ് അൻവർ അല്ല, പക്ഷേ താരിഖ് അൻവർ വിളിച്ചാലും ചർച്ചയ്ക്ക് പോകും. മതിയായ ചർച്ച നടത്തിയിരുന്നുവെങ്കിൽ പ്രശ്നങ്ങൾ ഒഴിവാക്കാമായിരുന്നു. ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് പ്രധാനകാരണം ചർച്ച നടക്കാതെയുള്ള നാടകീയമായ പ്രഖ്യാപനമാണെന്നും ഹസ്സൻ കുറ്റപ്പെടുത്തി.