ഓവൽ> ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യക്കെതിരെ ഒന്നാം ഇന്നിംഗ്സിൽ 400 റൺസ് പിന്നിട്ട് ഓസ്ട്രേലിയ. രണ്ടാം ദിനം കളിപുരോഗമിക്കുമ്പോൾ 430/7 എന്ന നിലയിലാണ് ഓസീസ്. 28 റൺസോടെ അലക്സ് ക്യാരിയും അഞ്ചു റൺസുമായി ക്യാപ്റ്റൻ പാറ്റ് കമിൻസും ക്രീസിൽ.
ആദ്യ ദിനം സെഞ്ചുറി നേടിയ ട്രാവിസ് ഹെഡ്, രണ്ടാം ദിനം സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്ത് എന്നിവരുടെ കരുത്തിലാണ് ഓസീസ് മത്സരം അനുകൂലമാക്കിയത്. രണ്ടാം ദിനം സ്റ്റീവ് സ്മിത്തിന്റെ സെഞ്ചറിയോടെയാണ് ഓസ്ട്രേലിയ ബാറ്റിങ് തുടങ്ങിയത്. 229 പന്തുകളിൽനിന്നാണ് സ്മിത്ത് സെഞ്ചറി തികച്ചത്. സ്മിത്തിന്റെ 31–ാം ടെസ്റ്റ് സെഞ്ചറിയാണ് ഓവലിൽ ഇന്ത്യയ്ക്കെതിരെ നേടിയത്.