Tuesday, March 17, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

മലയാള സർവകലാശാലയ്‌ക്ക്‌ ആസ്ഥാനമന്ദിരം ഒരുങ്ങും

by News Desk
June 8, 2023
in KERALA
0
മലയാള-സർവകലാശാലയ്‌ക്ക്‌-ആസ്ഥാനമന്ദിരം-ഒരുങ്ങും
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരൂർ> തുഞ്ചത്ത് എഴുത്തച്ഛൻ സ്മാരക മലയാള സർവകലാശാല ആസ്ഥാന മന്ദിരത്തിന് തിരൂർ വെട്ടത്ത് സാക്ഷാൽക്കാരമാകും. ആദ്യഘട്ട നിർമാണ പ്രവൃത്തിക്ക് 20 കോടി രൂപയുടെ ഭരണാനുമതിയായി. നിലവിൽ വെട്ടം വാക്കാട്ടെ താൽക്കാലിക കെട്ടിടത്തിലാണ് സർവകലാശാലാ പ്രവർത്തനം. ഡോ. അനിൽ വള്ളത്തോൾ വൈസ് ചാൻസലറായിരിക്കെയാണ് വിശദമായ പദ്ധതി സർക്കാരിന് സമർപ്പിച്ചത്.

ഏറെ പ്രതിബന്ധങ്ങൾ തരണംചെയ്താണ് സർവകലാശാലയ്ക്ക് സ്വന്തമായി വെട്ടം മാങ്ങാട്ടിരിയിൽ 11 ഏക്കർ ഭൂമി ഏറ്റെടുത്തത്. 2021 ഫെബ്രുവരിയിൽ കെട്ടിട നിർമാണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ കല്ലിട്ടു. തുടർന്ന് കെട്ടിട നിർമാണത്തിന് വിശദ പ്ലാനും എസ്റ്റിമേറ്റും സർവകലാശാല സർക്കാരിന് സമർപ്പിച്ച് തീരദേശ പരിപാലന നിയമപ്രകാരമുള്ള അനുമതി ലഭ്യമാക്കി. കെട്ടിട നിർമാണം 15.5 കോടി, കാർപെന്ററി 15 ലക്ഷം, പെയിന്റിങ് 32 ലക്ഷം, പ്ലംബിങ് 52.5 ലക്ഷം, വൈദ്യുതീകരണം 50 ലക്ഷം എന്നിവയ്ക്കായാണ് 20 കോടി അനുവദിച്ചത്. പ്രവൃത്തിയുടെ ടെൻഡർ നടപടി ഉടനുണ്ടാകും.

സർവകലാശാല സ്ഥാപിച്ചെങ്കിലും അക്കാദമിക്, ഭരണ നടപടികൾക്ക് വേഗം വന്നത് എൽഡിഎഫ് സർക്കാർ വന്നശേഷമാണ്. കേന്ദ്രസർക്കാരിന്റെ ക്ലാസിക്കൽ മലയാളം മികവുകേന്ദ്രം മലയാള സർവകലാശാലയ്ക്കു അനുവദിച്ചുകിട്ടാനും സർവകലാശാലാ സ്റ്റാറ്റ്യൂട്ടുകൾക്ക് നിയമപരമായ അംഗീകാരം നൽകാനും രജിസ്ട്രാർ, പരീക്ഷാ കൺട്രോളർ, ഫിനാൻസ് ഓഫീസർ തുടങ്ങിയ ഓഫീസർമാരെ നിയമിക്കുന്നതിനും സർക്കാർ പ്രത്യേകം താൽപ്പര്യമെടുത്തു.

മലയാള ഭാഷയിലും സാഹിത്യത്തിലും മാത്രമല്ല ചരിത്രം, സാമൂഹ്യശാസ്ത്രം, വികസന പഠനം, മാധ്യമപഠനം, ചലച്ചിത്രപഠനം, പരിസ്ഥിതിപഠനം, പൈതൃകവിജ്ഞാനം എന്നീ വിഷയങ്ങളിലും ഇവിടെ ബിരുദാനന്തര ബിരുദം, പിഎച്ച്ഡി കോഴ്സുകൾ ഉണ്ട്. ഉന്നത വിദ്യാഭ്യാസത്തിൽ ശാസ്ത്രവിഷയവും മലയാള മാധ്യമത്തിലൂടെ പഠിക്കാം. എംഎസ്സി പരിസ്ഥിതി പഠന സ്കൂളും സർക്കാർ അനുവദിച്ച പരിഭാഷ താരതമ്യ പഠന സ്കൂളും ഏറെ പ്രതീക്ഷ നൽകുന്നു.

Previous Post

ലോക കേരളസഭ: മുഖ്യമന്ത്രിയും മന്ത്രിമാരും അമേരിക്കയിലേക്ക്‌ തിരിച്ചു

Next Post

ഇൻഫ്രാറെഡ്‌ സാങ്കേതികവിദ്യയിലുള്ള കുഴിയടയ്‌ക്കലിന്‌ തുടക്കം

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ഇൻഫ്രാറെഡ്‌-സാങ്കേതികവിദ്യയിലുള്ള-കുഴിയടയ്‌ക്കലിന്‌-തുടക്കം

ഇൻഫ്രാറെഡ്‌ സാങ്കേതികവിദ്യയിലുള്ള കുഴിയടയ്‌ക്കലിന്‌ തുടക്കം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.