തിരുവനന്തപുരം> തിരുമല മങ്കാട്ട്കടവ് മങ്കാട് സ്വാതിലെയ്ൻ എൻ 105എയിൽ സി ചന്ദ്രിക (75) അന്തരിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റിയംഗം, അസോസിയേഷൻ പേരൂർക്കട ലോക്കൽ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം ബുധൻ പകൽ 1.30ന് തൈക്കാട് ശാന്തി കവാടത്തിൽ.
ഭർത്താവ്: വഴുതക്കാട് പാലോട്ടു കോണം ദീപത്തിൽ പരേതനായ പി രഘുനാഥൻ (റിട്ട. വിഎസ്എസ്സി). മക്കൾ: ഡോ. സി ആർ മനോജ് (എൻജിനിയർ, മലേഷ്യ), സി ആർ മഞ്ജു (എൻജിനിയർ, വിഎസ്എസ്സി, തിരുവനന്തപുരം). മരുമക്കൾ: സി പി ദിനേശ് കുമാർ, പൂർണിമ മനോജ്. സഞ്ചയനം ഞായർ ഒമ്പതിന്.