എടവണ്ണ> പരിസ്ഥിതി സന്ദേശവുമായി പൂർണമായും മണലിൽ ശിൽപം തീർത്ത് ഡിവൈഎഫ്ഐ. ഭൂമിയിലെ സകല ജീവജാലകങ്ങളുടെയും നിലനിൽപിന് ഭൂമിയെ സംരക്ഷിക്കുക എന്ന അനിവാര്യതയുടെ ഓർമപ്പെടുത്തലായി ശില്പം. ഭൂമിയെ സംരക്ഷിക്കാൻ പച്ചപ്പും പ്ലാസ്റ്റിക് നിർമാജനവും അനിവാര്യമാണ് എന്ന അതിവിപുലമായ സന്ദേശവും മുന്നോട്ടുവയ്ക്കുന്നു.
എടവണ്ണ ബസ് സ്റ്റാൻഡിൽ ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി നേതൃത്വത്തിൽ ശിൽപി കരീം മുണ്ടേങ്ങര, ചന്ദ്രൻ ശാന്തി എന്നിവരാണ് ശിൽപം നിർമിച്ചത്. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് പി ഷബീർ ഉദ്ഘാടനംചെയ്തു. ശറഹുൽ ബാനു അധ്യക്ഷനായി. എം ജാഫർ, മുഹമ്മദലി, ടി പ്രജീഷ് എന്നിവർ സംസാരിച്ചു. മേഖലാ സെക്രട്ടറി വി എം ഹുസൈൻ സ്വാഗതം പറഞ്ഞു.