ഓം റൗട്ട് ഒരുക്കുന്ന പ്രഭാസ് നായകായെത്തുന്ന ചിത്രം ആദിപുരുഷ് 16 നാണ് തിയറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് അണിയറപ്രവര്‍ത്തകര്‍ സ്വീകരിച്ച വ്യത്യസ്തമായ തീരുമാനമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചർച്ചയാകുന്നത്.
ആദിപുരുഷ് ചിത്രം പ്രദര്‍ശിപ്പിക്കുന്ന എല്ലാ തിയറ്ററിലും ഒരു സീറ്റ് ഒഴിച്ചിടാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം. ഒഴിച്ചിടുന്ന സീറ്റ് ഹനുമാന് വേണ്ടിയുള്ളതാണെന്നും, ആ സീറ്റില്‍ ഹനുമാന് വന്ന് സിനിമ കാണുമെന്നുള്ള വിശ്വാസത്തിലാണ് ഇത്തരമൊരു തീരുമാനം.
എന്നാൽ വിചിത്രമായ തീരുമാനത്തിനെതിരെ ട്രോളുകളുടെ പെരുമഴയാണ്.
“രണ്ടു സീറ്റ് ഒഴിച്ച് വെക്കണം. ശ്രീരാമൻ വന്നാൽ നിലത്താണോ ഇരിക്കുക’
“സുഗ്രീവനും ബാലിയും ബ്ലാക്കിന് ടിക്കറ്റ് എടുത്ത് കേറട്ടെ.!’
“ഹനുമാൻ വന്നു തിയ്യേട്ടറിന് തീ ഇട്ടിട്ടു പോകാതിരുന്നാൽ മതി…’
“വെയിറ്റിംഗ് ടു പുട് ദി സ്റ്റാറ്റസ് ” Watching Adipurush with Hanuman”‘
“എനിക്ക് അറിയേണ്ടത് ഹനുമാൻ്റെ അടുത്ത സീറ്റിൽ സുലൈമാനോ സോളമനോ വന്നിരുന്നാൽ പ്രശ്നം ഉണ്ടോ?!!!…’
എന്നിങ്ങനെ പോകുന്നു കമന്റുകൾ.
ജൂണ്‍ 16നാണ് ആദിപുരുഷ് റിലീസ് ചെയ്യുന്നത്. രാമനായി പ്രഭാസും രാവണനായി സെയ്ഫ് അലി ഖാനും എത്തുമ്പോള്‍ സീതയെ പ്രതിനിധീകരിക്കുന്ന കഥാപാത്രത്തെ കൃതി സനനാണ് അവതരിപ്പിക്കുന്നത്. ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ വലിയ പരിഹാസവും ട്രോളുകളും ചിത്രം ഏറ്റുവാങ്ങിയിരുന്നു. വി.എഫ്.എക്സ് പരിതാപകരമാണെന്നും കൊച്ചു ടിവിക്ക് വേണ്ടിയാണോ സിനിമ ഒരുക്കിയതെന്നുമാണ് സോഷ്യല്‍ മീഡിയ ചോദിച്ചത്. തുടര്‍ന്ന് വിഎഫ്എക്സില്‍ മാറ്റങ്ങള്‍ വരുത്തി പുതിയ ട്രെയ്ലറും പാട്ടും പുറത്ത് വന്നിരുന്നു.