കോഴിക്കോട് > അരിക്കൊമ്പൻ വിഷയത്തിൽ സംസ്ഥാന നിലപാട് ശരിയെന്നാണ് നിലവിലുള്ള സംഭവങ്ങൾ വ്യക്തമാക്കുന്നതെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. അരിക്കൊമ്പനെ സംരക്ഷിക്കണം എന്ന നിലപാടായിരുന്നു സംസ്ഥാന സർക്കാരിന്. ഇത് സമൂഹത്തിലെ ഒരു വിഭാഗം അംഗീകരിച്ചില്ല.
ഉൾവനത്തിലേക്ക് വിട്ടാലും ആന ജനവാസ മേഖലയിലേക്ക് എത്തുമെന്ന് തെളിഞ്ഞു. ഈ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് തമിഴ്നാടിനും കേരളത്തിനും ഇനി നിലപാടെടുക്കാൻ കഴിയുക. പരിസ്ഥിതി സ്നേഹം നടിക്കുന്നവർക്ക് ഈ സംഭവ വികാസം പാഠമായി മാറുമെന്നും മന്ത്രി വാർത്താലേഖകരോട് പറഞ്ഞു.