മയ്യഴി> മാഹി പന്തക്കല്‍ സ്റ്റേഷനിലെ എ എസ് ഐ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണു മരിച്ചു. ന്യൂമാഹി പുന്നേല്‍ ഈയ്യത്തുങ്കാട് ചന്ദ്രവിഹാറില്‍ എ വി മനോജ് കുമാര്‍ (52) ആണ് മരിച്ചത്.
രാവിലെ സ്റ്റേഷനില്‍ ഡ്യൂട്ടിക്കെത്തിയതായിരുന്നു. 11 മണിയോടെ കുഴഞ്ഞ് വീണ ഇദ്ദേഹത്തെ സഹപ്രവര്‍ത്തകര്‍ തലശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഭാര്യ: ജയ്ഷ . മക്കള്‍. സാന്ദ്ര, പരേതനായ സംഗീത്.
മൃതദേഹം പള്ളൂര്‍ പൊലീസ് സ്റ്റേഷനിലും പുന്നോലിലെ വീട്ടിലും പൊതുദര്‍ശനത്തിന് ശേഷം ഔദ്യോഗിക ബഹുമതികളോടെ കണ്ടിക്കല്‍ ശ്മശാനത്തില്‍ വൈകിട്ട് സംസ്കരിക്കും.