സിംഗപ്പുർ
ഏഷ്യ പസഫിക് മേഖലയില് നാറ്റോപോലുള്ള സൈനികസഖ്യങ്ങൾ സ്ഥാപിക്കുന്നതില് മുന്നറിയിപ്പുമായി ചൈന. തയ്വാൻ കടലിടുക്കിൽ ചൈനയുടെയും യുഎസിന്റെയും സൈനിക കപ്പലുകൾ തൊട്ടടുത്തുകൂടി കടന്നുപോയ സാഹചര്യത്തിലാണ് ചൈനീസ് പ്രതിരോധ മന്ത്രി ലീ ഷാങ്ഫു മുന്നറിയിപ്പ് നല്കിയത്.
യുഎസ് പ്രതിരോധ സെക്രട്ടറി കൂടി പങ്കെടുത്ത സിംഗപ്പുരിലെ സുരക്ഷാ സമ്മേളനത്തിലായിരുന്നു ചൈനീസ് പ്രതിരോധമന്ത്രിയുടെ മുന്നറിയിപ്പ്.















