Monday, March 9, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home ARTS & STAGE

അന്നദാതാവിനെ മറക്കല്ലേ

by News Desk
June 4, 2023
in ARTS & STAGE
0
അന്നദാതാവിനെ-മറക്കല്ലേ
0
SHARES
57
VIEWS
Share on FacebookShare on TwitterShare on Whatsapp

കർഷകർക്കും മണ്ണിനും സ്ഥാനമില്ലാത്ത ഇടമായി മാറിയിരിക്കുന്നു മനുഷ്യമനസ്സ്. ഭക്ഷണശാലകളുടെ പകിട്ടിലാണ് നഗരവാസികൾക്ക് ഭ്രമം. ഗ്രാമത്തിൽ വസിക്കുന്നവരും അവരെ പിന്തുടരുന്നു. പട്ടണത്തിലെ ഭക്ഷണശാലകൾ ചെറുപട്ടണങ്ങളായി രൂപാന്തരപ്പെടുന്ന ഗ്രാമങ്ങളിലേക്കും അധിനിവേശം നടത്തുന്നു. വിവാഹ, അടിയന്തര ആഘോഷങ്ങളിൽ ആഹാരം വിളമ്പുന്നത് കാറ്ററേഴ്സ് ആണ്. സദ്യ, സസ്യവിഭവങ്ങളോ സസ്യേതര വിഭവങ്ങളോ ആണെങ്കിലും സ്ഥിതി ഒന്നുതന്നെ. ഇങ്ങനെ റസ്റ്റോറന്റുകളിലും കൺവൻഷൻ സെന്ററുകളിലുമെത്തി ഭക്ഷണം ആമാശയത്തിലാക്കുന്നവർക്ക് അതിന്റെ സ്രോതസ്സ് (ഉറവിടം) അന്വേഷിക്കേണ്ട കാര്യം വേണ്ടന്നോ. വയലും പറമ്പും അവിടെ വിളയുന്ന നെല്ലും ധാന്യങ്ങളും കർഷകനും കർഷകത്തൊഴിലാളിയുമൊന്നും അവരുടെ മനോമുകുരത്തിൽ തെളിയുന്നില്ലെന്നോ. കർഷകന്റെ വിയർപ്പിന്റെ ഉപ്പുരസംകൂടി കലർന്നതാണ് തങ്ങൾ ആഹരിക്കുന്നതെന്ന് അവർ ചിന്തിക്കുന്നില്ല; അറിയാൻ ശ്രമിക്കുന്നില്ല എന്നതാണ് ഇപ്പോഴത്തെ സാഹചര്യം.

വികസനത്തിന്റെ അജൻഡയിൽ ഇന്ന് യന്ത്രങ്ങളും പുകക്കുഴലുകളും പാലങ്ങളും നെടുമ്പാതകളുമേയുള്ളൂ. കതിരും കാളയും കലപ്പയും ചക്രവും ട്രാക്ടറുകളുമില്ല. വ്യവസായ സംരംഭകത്വവും വിദേശ പങ്കാളിത്തവും ജിഡിപിയും വളർച്ചയുമൊക്കെ ചർച്ച ചെയ്യുന്ന നക്ഷത്രവേദികളിൽ കർഷകന് സ്ഥാനവുമില്ല.  കർഷകന്റെ പ്രതിനിധിയെയാണ് അലക്സ് വള്ളികുന്നം തന്റെ “കണക്കുനാറാപിള്ള’ എന്ന ഏകപാത്രനാടകത്തിലൂടെ രംഗത്തവതരിപ്പിക്കുന്നത്. “ഏകപാത്രനാടകമെന്ന സംജ്ഞയുടെ ഉപജ്ഞാതാവും ആ വിഷയത്തിൽ സ്വതന്ത്രഗവേഷണവും പഠനവും നടത്തുന്ന അലക്സ് വള്ളികുന്നം പുതുശ്ശേരി രാമചന്ദ്രന്റെ കവിതയെ ഉപജീവിച്ച് എഴുതി സംവിധാനംചെയ്ത് അഭിനയിച്ച സമ്പൂർണ ഏകപാത്രനാടകമാണത്. കർഷകന്റെ രോദനത്തിന് ചെവികൊടുക്കാതെ ഭക്ഷ്യസുരക്ഷയെക്കുറിച്ച് ചർച്ച ചെയ്യുന്നു നമ്മൾ. ആസന്നഭാവിയിൽ ഭക്ഷ്യദൗർലഭ്യംമൂലം ലോകം കഷ്ടതയനുഭവിക്കുമെന്ന് ആശങ്കപ്പെടുന്നു.  “ഇനിയെങ്കിലും കർഷകർക്ക് പ്രയോജനമുള്ള ഒരു ബിൽ കൊണ്ടുവന്ന് ഞങ്ങളെ രക്ഷിക്കണേ സർക്കാരേ… അല്ല പിന്നല്ലാതെ…’ എന്ന് പിറുപിറുത്തുകൊണ്ട് നിൽക്കുകയാണ് ഈ കർഷകവൃദ്ധൻ. അയാൾ നമ്മുടെ അന്നദാതാവാണ്. കർഷകരെ അവഗണിച്ചാലുണ്ടാകുന്ന ദുരന്തത്തിന്റെ മുന്നറിയിപ്പാണ് തിരുവനന്തപുരം ഒരിടം തിയറ്ററിന്റെ ബാനറിൽ അലക്സ് ഒരുക്കുന്ന ഈ നാടകം. അഖിലേന്ത്യാ തലത്തിൽ കർഷകർ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇറങ്ങിത്തിരിച്ച ഈ കർഷകൻ അരങ്ങിൽ കാഴ്ചക്കാരുടെ മുന്നിൽ ചോദ്യമാകുന്നു. ഒറ്റയാൾ അഭിനയത്തിലൂടെ വളരെ വിസ്തൃതമായ കാർഷികലോകം അനാവൃതമാക്കാനും നാടകസന്ദേശം  ശക്തമായി കാണികളിലേക്ക് എത്തിക്കാനും അലക്സിന് കഴിഞ്ഞിരിക്കുന്നു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Previous Post

അടിയാളന്റെ തുടിയിലുയരുന്ന ജീവിതത്തിന്റെയൊച്ച

Next Post

ട്രെയിൻ ദുരന്തം: രക്ഷപെട്ടവരെ പ്രത്യേക ട്രെയിനിൽ ചെന്നൈയിലെത്തിച്ചു

Related Posts

ഭയപ്പെടുത്താൻ-“രക്തരക്ഷസ്-‘-വീണ്ടും;-പുത്തൻ-സാങ്കേതികവിദ്യയുമായി-പുതുവേദിയിലേക്ക്
ARTS & STAGE

ഭയപ്പെടുത്താൻ “രക്തരക്ഷസ് ‘ വീണ്ടും; പുത്തൻ സാങ്കേതികവിദ്യയുമായി പുതുവേദിയിലേക്ക്

October 4, 2024
102
നാടകമേ,-ജീവിതമേ…-മനസുതുറന്ന്-ഗിരീഷ്‌-പി-സി-പാലം
ARTS & STAGE

നാടകമേ, ജീവിതമേ… മനസുതുറന്ന് ഗിരീഷ്‌ പി സി പാലം

September 22, 2024
89
സിജോയ്‌-ലണ്ടനിലുണ്ട്‌-,-
കൂട്ടിന്‌-നിറങ്ങളും
ARTS & STAGE

സിജോയ്‌ ലണ്ടനിലുണ്ട്‌ , 
കൂട്ടിന്‌ നിറങ്ങളും

September 9, 2024
110
സ്വല്പപുണ്യയായേൻ-–-കോട്ടയ്‌ക്കൽ-ശിവരാമന്റെ-രംഗജീവിതത്തിലൂടെ…
ARTS & STAGE

സ്വല്പപുണ്യയായേൻ – കോട്ടയ്‌ക്കൽ ശിവരാമന്റെ രംഗജീവിതത്തിലൂടെ…

September 3, 2024
97
എ-രാമചന്ദ്രൻറെ-പുസ്തക-കലാ-ശേഖരങ്ങൾ-ഇനി-സഹൃദയ-ലോകത്തിന്
ARTS & STAGE

എ രാമചന്ദ്രൻറെ പുസ്തക കലാ ശേഖരങ്ങൾ ഇനി സഹൃദയ ലോകത്തിന്

August 31, 2024
128
ഈ-അരങ്ങിൽ-ഇനി-തനിയേ
ARTS & STAGE

ഈ അരങ്ങിൽ ഇനി തനിയേ

August 25, 2024
56
Next Post
ട്രെയിൻ-ദുരന്തം:-രക്ഷപെട്ടവരെ-പ്രത്യേക-ട്രെയിനിൽ-ചെന്നൈയിലെത്തിച്ചു

ട്രെയിൻ ദുരന്തം: രക്ഷപെട്ടവരെ പ്രത്യേക ട്രെയിനിൽ ചെന്നൈയിലെത്തിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.