തിരുവനന്തപുരം
കേരളത്തിന്റെ പുരുഷ–-വനിത ക്രിക്കറ്റ് ടീമുകൾക്ക് പുതിയ പരിശീലകരെ തേടുന്നു. കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) അപേക്ഷ ക്ഷണിച്ചു. 20നുള്ളിൽ അപേക്ഷിക്കാം. നിലവിൽ മുൻ ഇന്ത്യൻതാരം ടിനു യോഹന്നാൻ പുരുഷ ടീമിന്റെയും ഡൽഹിക്കാരി സുമൻ ശർമ വനിതാ ടീമിന്റെയും കോച്ചാണ്.
ഓസ്ട്രേലിയയുടെ മുൻ ക്രിക്കറ്റ് താരവും പരിശീലകനുമായിരുന്ന ഡേവ് വാട്മോറിന്റെ കാലാവധി കഴിഞ്ഞപ്പോഴാണ് കെസിഎ ഹൈ പെർഫോമൻസ് സെന്ററിന്റെ ഡയറക്ടർകൂടിയായ ടിനുവിനെ പരിശീലകനാക്കിയത്. ചന്ദ്രകാന്ത് പണ്ഡിറ്റ്, ദിനേശ് നാനാവതി, വേദം ഹരിഹരൻ, പി ബാലചന്ദ്രൻ, സായ്രാജ് ബഹുതുലെ തുടങ്ങിയവർ മുൻ പരിശീലകരായിരുന്നു. വനിതാ ടീം കോച്ചായി സുമൻ തുടർന്നേക്കുമെന്നാണ് സൂചന.