തിരുവനന്തപുരം
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എസ് വി ഭാട്ടി ചുമതലയേറ്റു. രാജ്ഭവനിൽ ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ജസ്റ്റിസ് എസ് വി ഭാട്ടിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചുള്ള രാഷ്ട്രപതിയുടെ ഉത്തരവ് ചീഫ് സെക്രട്ടറി ഡോ. വി പി ജോയ് വായിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ കെ എൻ ബാലഗോപാൽ, പി രാജീവ്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ബിനോയ് വിശ്വം എംപി, ഹൈക്കോടതി ജഡ്ജിമാരായ എ മുഹമ്മദ് മുഷ്താഖ്, അമിത് റാവൽ, അനു ശിവരാമൻ, മേരി ജോസഫ്, പി സോമരാജൻ, സി എസ് ഡയസ്, ബെച്ചു കുര്യൻ ജോസഫ്, പി ഗോപിനാഥ്, വിജു എബ്രഹാം, ബസന്ത് ബാലാജി, മുൻ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ജെ ചെലമേശ്വർ, ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ചീഫ് ജസ്റ്റിസിന്റെ കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.