ന്യുയോര്ക്ക്
ടെസ്ല, ട്വിറ്റര് കമ്പനികളുടെ മേധാവി എലോൺ മസ്ക് വീണ്ടും ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയെന്ന പദവിയില്. അന്താരാഷ്ട്ര ധനകാര്യഗവേഷണ ഏജന്സിയായ ബ്ലൂംബെർഗിന്റെ ജൂണ് ഒന്നിലെ ദൈനംദിന ധനികപട്ടികയില് മസ്ക് മുന്നിലെത്തി. 192 ബില്യൺ ഡോളര് അഥവാ ഏകദേശം 15.81 ലക്ഷം കോടി രൂപയാണ് മസ്കിന്റെ ആസ്തി. ഫ്രഞ്ച് ആഡംബര ബ്രാൻഡ് മേധാവി ബെർണാഡ് അർനോൾടിനെ (187 ബില്യൺ ഡോളര്)യാണ് പിന്തള്ളിയത്. മൂന്നാം സ്ഥാനത്ത് ജെഫ് ബെസോസും നാലാമത് ബില്ഗേറ്റ്സുമാണ്.