ന്യൂഡൽഹി
അതിർത്തി തർക്കങ്ങൾ പരിഹരിക്കാൻ നയതന്ത്ര ചർച്ചകൾ വേണമെന്ന് ഇന്ത്യൻ സന്ദർശനത്തിനെത്തിയ നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ പ്രചണ്ഡ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇക്കാര്യം ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു. ഇരുരാജ്യവും സ്വന്തമെന്ന് അവകാശപ്പെടുന്ന കാലാപാനി––ലിമ്പിയധുര-ലിപുലേഖ് പ്രദേശങ്ങളിലാണ് പ്രചണ്ഡ നയതന്ത്ര പരിഹാരം ആവശ്യപ്പെട്ടത്.
വ്യാപാരം, റെയിൽ, വൈദ്യുതി ഉൽപ്പാദനം, ഊർജ സഹകരണം തുടങ്ങിയവയിൽ ഏഴു കരാറിലും ഇരുരാജ്യവും ഒപ്പുവച്ചു. സംയോജിത ചെക്ക് പോസ്റ്റുകളും ബിഹാർ– നേപ്പാൾ കാർഗോ റെയിൽസർവീസും ഇരുവരും ഓൺലൈനായി ഉദ്ഘാടനം ചെയ്തു.