പാലക്കാട്> കൊച്ചി കോർപറേഷനിലെ മാലിന്യ സംസ്കരണ കരാറിൽ നിന്നും സോണ്ട കമ്പനിയെ ഒഴിവാക്കിയത് സർക്കാർ ആവശ്യപ്പെട്ടതിനാലാണെന്ന് മന്ത്രി എം ബി രാജേഷ്. ക്രമക്കേടുകളും പിഴവുകളും കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു നിർദേശം. മറ്റ് കോർപറേഷനുകളുമായുള്ള സോണ്ട കരാർ പരിശോധിച്ച് നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.