Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

മന്ത്രി ഇടപെട്ടു; ദേശീയ സ്കൂൾ ഗെയിംസിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് പ്രത്യേക യാത്രാ സൗകര്യം അനുവദിച്ചു

by News Desk
May 31, 2023
in KERALA
0
മന്ത്രി-ഇടപെട്ടു;-ദേശീയ-സ്കൂൾ-ഗെയിംസിൽ-പങ്കെടുക്കുന്ന-വിദ്യാർഥികൾക്ക്-പ്രത്യേക-യാത്രാ-സൗകര്യം-അനുവദിച്ചു
0
SHARES
29
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം > പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ ഇടപെടലിനെ തുടർന്ന് 66-ാ മത് ദേശീയ സ്കൂൾ ഗെയിംസിൽ പങ്കെടുക്കാൻ പോകുന്ന വിദ്യാർഥികൾക്കും ഒഫീഷ്യൽസിനും റെയിൽവേ പ്രത്യേക യാത്രാ സൗകര്യം അനുവദിച്ചു. ജൂൺ 6 മുതൽ 12 വരെ ഡൽഹി, ഭോപ്പാൽ, ഗോളിയോർ എന്നിവിടങ്ങളിൽ വച്ച് നടത്തുന്ന ദേശീയ സ്കൂൾ ഗെയിംസിൽ പങ്കെടുക്കാൻ പോകുന്ന വിദ്യാർഥികൾക്കും ഒഫീഷ്യൽസിനും പ്രത്യേക ബോഗികൾ അനുവദിക്കണമെന്ന് അഭ്യർത്ഥിച്ച് മന്ത്രി വി ശിവൻകുട്ടി കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്തെഴുതിയിരുന്നു. ഇതിനെ തുടർന്ന് പ്രത്യേക ബോഗികൾ അനുവദിക്കാൻ റെയിൽവേ തീരുമാനിക്കുകയായിരുന്നു.

മെയ് 31ന് ഉച്ചയ്ക്ക് കേരള എക്സ്പ്രസിൽ തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ആദ്യ സംഘം പുറപ്പെടും. 71 വിദ്യാർഥികൾ അടക്കം 84 പേരാണ് ആദ്യ സംഘത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇവരെ യാത്രയാക്കാൻ മന്ത്രിയും ഉദ്യോഗസ്ഥരും റെയിൽവേ സ്റ്റേഷനിൽ എത്തും. ജൂൺ 1നും 2നും കേരള എക്സ്പ്രസ്സിൽ 80 അംഗ സംഘങ്ങൾ യാത്ര തിരിക്കും. ജൂൺ രണ്ടിന് വൈകിട്ട് കൊച്ചിയിൽ നിന്ന് ഹിമസാഗർ എക്സ്പ്രസിൽ 190 പേരും പുറപ്പെടും.

അത്ലറ്റിക്സ്, സ്വിമ്മിംഗ് ഉൾപ്പെടെ 21 ഇനങ്ങളിൽ സീനിയർ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായിട്ടാണ് മത്സരങ്ങൾ നടക്കുന്നത്. ദേശീയ സ്കൂൾ ഗെയിംസ് 2022- 23 അക്കാദമിക് വർഷത്തെ മത്സരമാണ് ഇപ്പോൾ നടത്തുന്നത്. രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് ദേശീയ സ്കൂൾ മത്സരങ്ങൾ പുനരാരംഭിക്കുന്നത്.

66-ാമത് സ്കൂൾ ഗെയിംസിൽ 21 ഇനങ്ങളിലായി കേരളത്തെ പ്രതിനിധീകരിച്ച് 255 ആൺകുട്ടികളും 244 പെൺകുട്ടികളും അടക്കം 499 മത്സരാർത്ഥികളും 88 ഒഫീഷ്യൽസും ഉൾപ്പടെ 587 പേർ പങ്കെടുക്കുന്നുണ്ട്. സ്വിമ്മിംഗ് ഉൾപ്പടെ 13 ഗെയിമുകൾ ഡൽഹിയിലും അത്ലറ്റിക്സ് അടക്കം 6 മത്സരങ്ങൾ ഭോപ്പാലിലും ഷട്ടിൽ ബാഡ്മിൻറൺ, ഹോക്കി എന്നീ മത്സരങ്ങൾ ഗ്വാളിയോറിലുമാണ് നടക്കുന്നത്.

ഡൽഹിയിൽ നടക്കുന്ന 13 ഗെയിംസ് മത്സരങ്ങൾ 2023 ജൂൺ 6 മുതൽ 12 വരെയാണ്. ഛത്രസാൽ സ്റ്റേഡിയത്തിൽ വച്ചാണ് മത്സരങ്ങൾ നടക്കുന്നത്. ഈ ടീമുകളുടെ ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കി ടീമുകൾ ഡൽഹിയിൽ റിപ്പോർട്ട് ചെയ്യേണ്ടത് ജൂൺ 5-ാം തീയതിയിലുമാണ്. ഡൽഹിയിലെ മത്സരങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനവും മാർച്ച് പാസ്റ്റും 5-ാം തീയതി വൈകുന്നേരം 6ന് നടക്കും.

ഇവിടെ നടക്കുന്ന ടെന്നിസ്, റസ്ലിംഗ്, കബഡി, ചെസ്സ്, തായ്ക്കോണ്ടോ, ഹാൻഡ് ബോൾ, വെയ്റ്റ് ലിഫ്റ്റിംഗ്, അക്വാറ്റിക്സ്, ജിംനാസ്റ്റിക്സ്, ഷൂട്ടിങ്, യോഗ, ബാസ്ക്കറ്റ്ബാൾ, ഖോ-ഖോ എന്നീ മത്സരങ്ങളിൽ ആകെ 137 ആൺകുട്ടികളും 133 പെൺകുട്ടികളും അടക്കം 270 കുട്ടികളും 51 ഒഫീഷ്യൽസും പങ്കെടുക്കും.

ഭോപാലിൽ രണ്ട് ഗ്രൂപ്പായാണ് മത്സരങ്ങൾ നടക്കുന്നത്. ആദ്യ ഗ്രൂപ്പ് മത്സരം ജൂൺ6 മുതൽ 9 വരെ നടക്കും. ഇതിൽ അത്ലറ്റിക്സ്, ബോക്സിംഗ് മത്സരങ്ങളാണ് ഉള്ളത്. 71 കുട്ടികളും 16 ഒഫീഷ്യൽസും പങ്കെടുക്കും. രണ്ട് ടീമുകളും ഭോപാലിൽ റിപ്പോർട്ട് ചെയ്യേണ്ടത് 5-ാം തീയതിയാണ്. ഉദ്ഘാടനം ജൂൺ 6 രാവിലെ 8ന്.

ഭോപാലിലെ രണ്ടാമത്തെ ഗ്രൂപ്പ് മത്സരങ്ങൾ ഫുട്ബോൾ, ജൂഡോ, വോളിബോൾ, ടേബിൾ ടെന്നീസ് എന്നീ മത്സരങ്ങളാണ്. ഇതിൽ 89 കുട്ടികളും 14 ഒഫീഷ്യൽസും പങ്കെടുക്കും. ജൂൺ 8 മുതൽ 13 വരെയാണ് ഈ മത്സരങ്ങൾ. ഈ മത്സരങ്ങളുടെ ഓൺലൈൻ എൻട്രി പൂർത്തിയാക്കേണ്ടത് ജൂൺ 2നാണ്. ടീമുകൾ റിപ്പോർട്ട് ചെയ്യേണ്ടത് ജൂൺ 7നും ഔദ്യോഗിക ഉദ്ഘാടനം 8ന് രാവിലെ 8 മണിക്കുമാണ്.

ഗ്വാളിയോറിൽ നടക്കുന്ന മത്സരങ്ങളായ ഹോക്കി, ഷട്ടിൽ, ബാഡ്മിൻറൺ എന്നിവ ജൂൺ 8 മുതൽ 12 വരെയാണ്. ഓൺലൈൻ എൻട്രി ജൂൺ 2ന് പൂർത്തിയായിരിക്കണം. ടീമുകൾ റിപ്പോർട്ട് ചെയ്യേണ്ടത് ജൂൺ 7 ന് ആണ്. ഉത്ഘാടനം 8-ാം തീയതി രാവിലെ 8 മണിക്ക്. ഇവിടെ 23 പെൺകുട്ടികളും 23 ആൺകുട്ടികളും അടക്കം 46 കുട്ടികളും 7 ഒഫിഷ്യൽസും പങ്കെടുക്കും.

കേരള ടീമിലേക്ക് സെലക്ഷൻ കിട്ടിയ എല്ലാ കുട്ടികളുടേയും ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയായി വരികയാണ്. കോഴിക്കോട്, തൃശ്ശൂർ, കോട്ടയം, കൊല്ലം, തിരുവവന്തപുരം എന്നിവിടങ്ങളിലായി 5 ദിവസത്തെ കോച്ചിംഗ് ക്യാമ്പും സംഘടിപ്പിക്കുന്നുണ്ട്.

Previous Post

തുവ്വൂരിൽ വിദ്യാർഥി പുഴയിൽ മുങ്ങിമരിച്ചു

Next Post

കേന്ദ്രത്തിന്‌ പ്രതിപക്ഷത്തിന്റെ പരോക്ഷ പിന്തുണ: മുഖ്യമന്ത്രി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
കേന്ദ്രത്തിന്‌-പ്രതിപക്ഷത്തിന്റെ-പരോക്ഷ-പിന്തുണ:-മുഖ്യമന്ത്രി

കേന്ദ്രത്തിന്‌ പ്രതിപക്ഷത്തിന്റെ പരോക്ഷ പിന്തുണ: മുഖ്യമന്ത്രി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.