Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

സംസ്ഥാന ധനകാര്യം ബിജെപിയുടെ ആഭ്യന്തര വിഷയമല്ല; കേന്ദ്ര സഹമന്ത്രിയുടെ കണക്കുകൾ പാർടി ഓഫീസിൽ തയ്യാറാക്കിയത്‌: മന്ത്രി കെ എൻ ബാലഗോപാൽ

by News Desk
May 30, 2023
in KERALA
0
സംസ്ഥാന-ധനകാര്യം-ബിജെപിയുടെ-ആഭ്യന്തര-വിഷയമല്ല;-കേന്ദ്ര-സഹമന്ത്രിയുടെ-കണക്കുകൾ-പാർടി-ഓഫീസിൽ-തയ്യാറാക്കിയത്‌:-മന്ത്രി-കെ-എൻ-ബാലഗോപാൽ
0
SHARES
5
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം> സംസ്ഥാനത്തിന്റെ വായ്പാപരിധി വെട്ടിക്കുറച്ച കേന്ദ്രസർക്കാർ നടപടിയെ ന്യായീകരിക്കാൻ കേന്ദ്ര സഹമന്ത്രി വി മുരളീധരൻ പറയാൻ പാടില്ലാത്തതാണ് പറഞ്ഞതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ . സംസ്ഥാനത്തിന്റെ ധനകാര്യം ബിജെപിയുടെ ആഭ്യന്തര വിഷയമല്ല. വായ്പാനുവാദം നിശ്ചയിച്ചതുമായി ബന്ധപ്പെട്ട ഒരുകണക്കും കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് നൽകിയിട്ടില്ല.

മുൻവർഷങ്ങളിലെല്ലാം ലഭ്യമാക്കിയിരുന്ന വിവരമാണ് മറച്ചുവച്ചിരിക്കുന്നത്. സംസ്ഥാന ധന വകുപ്പിന് ലഭിച്ചിട്ടില്ലാത്ത കണക്കാണ് കേന്ദ്ര സഹമന്ത്രി അവതരിപ്പിക്കുന്നത്. സംസ്ഥാനത്തെ അറിയിക്കാത്ത കണക്ക് അതുമായി ബന്ധമൊന്നുമില്ലാത്ത കേന്ദ്രസഹമന്ത്രി യഥാർഥ കണക്കെന്ന പേരിൽ പറഞ്ഞുനടക്കുന്നത് ഭരണഘടനാനുസൃതമല്ല. അല്ലെങ്കിൽ തന്റെ പാർടി ഓഫീസിലിരുന്ന് തയ്യാറാക്കിയ കണക്ക് വി മുരളീധരൻ അവതരിപ്പിച്ചതാകാമെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ധനമന്ത്രി മറുപടി നൽകി.

കേരളത്തിലെ ജനങ്ങൾക്ക് അർഹതപ്പെട്ട പണം നിഷേധിക്കുന്നതിനെകുറിച്ചാണ് സംസ്ഥാന സർക്കാർ പറയുന്നത്. അതിൽ അസഹിഷ്ണുത കാട്ടിയിട്ട് ഒരുകാര്യവുമില്ല. അർഹതപ്പെട്ട പണം കിട്ടിയേ തീരും. കേരളീയർക്ക് ശമ്പവും പെൻഷനും ചികിത്സയുമൊക്കെ ഉറപ്പാക്കാൻ ഈ പണം ആവശ്യമാണ്. അത് നിഷേധിക്കുന്നതിനൊപ്പം നിൽക്കുകയല്ല കേരളത്തിൽനിന്നുള്ള കേന്ദ്രമന്ത്രി ചെയ്യേണ്ടത്. പകരം നിയമപ്രകാരം സംസ്ഥാനത്തിന് ലഭിക്കേണ്ട തുകകൾ ഉറപ്പാക്കാനുള്ള ഇടപെടലാണ് വേണ്ടത്.

ഈവർഷം സംസ്ഥാനത്തിന്റെ മതിപ്പ്ച്ചെലവ് ഒന്നേമുക്കാൽ ലക്ഷം കോടി രൂപയാണ്. ഇതിനാവശ്യമായ പണം കണ്ടെത്തിയേ കഴിയൂ. സംസ്ഥാന ആഭ്യന്തര മൊത്ത ഉൽപാദനത്തിന്റെ മൂന്ന് ശതമാനം വായ്പയാകാമെന്നത് ധനഉത്തരവാദിത്ത നിയമം നൽകുന്ന അവകാശമാണ്. ഇതനുസരിച്ച് രണ്ടായിരം കോടി രൂപ കടമെടുക്കാൻ ഏപ്രിലിൽ താൽകാലികാനുമതി നൽകിയിരുന്നു. ഈ മാസം 15,390 കോടി കടമെടുക്കാൻ അനുമതി നൽകി. ഇതിൽ താൽകാലിക അനുമതിയിലൂടെ അനുവദിച്ച തുക കുറച്ച് 13,390 കോടി രൂപ വായ്പ എടുക്കാമെന്നാണ് കേന്ദ്രം അറിയിച്ചത്.

കേന്ദ്ര കണക്ക് പരിഗണിച്ചാലും ചട്ടപ്രകാരം 32,442 കോടി രൂപ വായ്പയെടുക്കാൻ അവകാശമുണ്ട്. എന്നാൽ വായ്പാപരിധി ചുരുക്കിയതിനെക്കുറിച്ച് കേന്ദ്ര സർക്കാരിന് മറുപടിയില്ല. പതിനഞ്ചാം ധനകാര്യ കമ്മിഷൻ ശുപാർശ പ്രകാരമുള്ള കടമെടുപ്പ് പരിധിയിലുള്ള 55,182 കോടിയിൽ 34,661 കോടി രൂപയും കേരളം എടുത്തെന്ന വി മുരളീധരന്റെ വാദം തെറ്റിധരിപ്പിക്കലിനാണ്. കേരളത്തിൽ ധൂർത്താണെന്ന ആക്ഷേപം ഉത്തരവാദിത്തപ്പെട്ട കസേരയിൽ ഇരുന്ന് പറയാൻ പാടില്ല. സംസ്ഥാനത്തിന്റെ സാമ്പത്തിക കാര്യങ്ങളിൽ ഉത്തരവാദിത്തപ്പെട്ടവർ മൈതാന പ്രസംഗത്തിന്റെ രീതിയിൽ സമീപിക്കുന്നത് ലജ്ജാകരമാണ്. കേന്ദ്രം 6.4 ശതമാനമാണ് കടം എടുക്കുന്നത്. അതിനെകുറിച്ചാണ് വി മരളീധരൻ ജനങ്ങളോട് വിശദീകരിക്കേണ്ടതെന്നും ധനമന്ത്രി പറഞ്ഞു.

Previous Post

എഴ്‌ വർഷം കൊണ്ട്‌ വിതരണം ചെയ്‌തത്‌ മൂന്ന്‌ ലക്ഷത്തോളം പട്ടയങ്ങൾ: മുഖ്യമന്ത്രി

Next Post

ഇരട്ടിയായി പാക്കേജുകൾ; ‘ബജറ്റിൽ’ ഹിറ്റ്‌ മൂന്നാർ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
68
Next Post
ഇരട്ടിയായി-പാക്കേജുകൾ;-‘ബജറ്റിൽ’-ഹിറ്റ്‌-മൂന്നാർ

ഇരട്ടിയായി പാക്കേജുകൾ; ‘ബജറ്റിൽ’ ഹിറ്റ്‌ മൂന്നാർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.