പുൽപ്പള്ളി> കെപിസിസി ജനറൽ സെക്രട്ടറി വായ്പ തട്ടിപ്പിനിരയാക്കിയ കർഷകൻ ആത്മഹത്യ ചെയ്തു. കേളക്കവല ചെമ്പകമൂല കിഴക്കേഇടക്കിലാത്തു രാജേന്ദ്രൻ നായർ ( 60) ആണ് വിഷം കഴിച്ച മരിച്ചത്.
കെപിസിസി ജനറൽ സെക്രട്ടറി കെ കെ അബ്രഹാം പുൽ-പള്ളി സഹകരണ ബാങ്ക് പ്രസിഡന്റായിരുന്നപ്പോൾ രാജേന്ദ്രൻ നായരുടെ പേരിൽ 30 ലക്ഷം രൂപ വായ്പാ പാസാക്കി തട്ടിയെടുത്തതായി പരാതി ഉയർന്നിരുന്നു. രാജേന്ദ്രന് 73,000 രൂപ മാത്രം നൽകി ബാക്കി തുക അബ്രഹാമും ബിനാമി സജീവൻ കൊല്ലപ്പള്ളിയും തട്ടിയെടുക്കുകയായിരുന്നു.