ഏറ്റുമാനൂർ
രാജവാഴ്ചയെ ഓർമിപ്പിക്കുന്ന ചെങ്കോൽ ഇന്ത്യൻ പാർലമെന്റിൽ സ്ഥാപിച്ചത് വഴി ഇന്ത്യ ജനാധിപത്യത്തിൽനിന്ന് ഏകാധിപത്യത്തിലേക്ക് പോകുന്നുവെന്ന സൂചനയാണ് കേന്ദ്രസർക്കാർ നൽകിയതെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. മതേതര രാജ്യത്തെ മതാധിഷ്ഠിത രാജ്യമാക്കി മാറ്റുന്നതിനെതിരെ പ്രതികരിക്കേണ്ടത് ജനതയുടെ കർത്തവ്യമാണെന്നും മന്ത്രി പറഞ്ഞു.
എംജി സർവകലാശാലയിൽനിന്ന് വിരമിക്കുന്ന എംജി യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറിമാരായ ബാബുരാജ് എ വാര്യർ, വി പി മജീദ് എന്നിവർക്കും അസോസിയേഷൻ അംഗങ്ങൾക്കും യാത്രയയപ്പ് നൽകാൻ ചേർന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിഐടിയു ദേശീയ വർക്കിങ് കമ്മിറ്റിയംഗം എ വി റസൽ, സിൻഡിക്കറ്റംഗം അഡ്വ. റെജി സഖറിയ, എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് കെ ടി രാജേഷ് കുമാർ, സെക്രട്ടറി കെ പി ശ്രീനി, വൈസ് പ്രസിഡന്റ് എസ് അനൂപ്, സെനറ്റ് അംഗം എം എസ് സുരേഷ്, യൂണിവേഴ്സിറ്റി പെൻഷനേഴ്സ് ഫോറം യൂണിറ്റ് സെക്രട്ടറി വി ആർ പ്രസാദ് എന്നിവർ സംസാരിച്ചു.