ന്യൂഡല്‍ഹി> ഗുസ്തി താരങ്ങള്‍ക്കെതിരായ ഭരണകൂട ഭീകരതയ്ക്കെതിരെ നടി അപര്‍ണ ബാലമുരളി. തന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് നടിയുടെ പ്രതികരണം. നമ്മുടെ രാജ്യത്തെ വിജയികളെ ഇത്തരത്തില്‍ പരിഗണിക്കുന്നത് ഹൃദയഭേദകമാണെന്ന് അപര്‍ണ പോസ്റ്റ് ചെയ്തു.
വൈകിവരുന്ന നീതി നീതിനിഷേധമാണെന്ന ഹാഷ്ടാഗും അപര്‍ണ നല്‍കിയിട്ടുണ്ട്. വിനേഷ് ഫോഗാട്ട് മത്സരത്തില്‍ വിജയിച്ച് നില്ക്കുന്ന ചിത്രവും നിലവിലെ അവരുടെ അവസ്ഥയും പോസ്റ്ററാക്കിയുള്ള ചിത്രം ഷെയര്‍ ചെയ്തുകൊണ്ടാണ് അപര്‍ണ രംഗത്തെത്തിയത്.