തിരുവനന്തപുരം
മതസൗഹാർദത്തിന്റെയും സാഹോദര്യത്തിന്റെയും കാര്യത്തിൽ ഇന്ത്യ കേരളം പോലെയാകണമെന്ന് സ്വാമി സന്ദീപാനന്ദഗിരി പറഞ്ഞു. എൻജിഒ യൂണിയൻ വജ്രജൂബിലി സാംസ്കാരിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ സഹിഷ്ണുതയും സൗഹാർദവും ഇന്ത്യയിൽ അനിവാര്യമാണ്. പാർലമെന്റ് മന്ദിരം ഉദ്ഘാടനത്തിന് രാഷ്ട്രപതിയെ ഒഴിവാക്കിയത് ആർഎസ്എസിന്റെ ജാതിചിന്തയുടെ ഭാഗമാണ്. ചില വിഭാഗങ്ങളുടെ വോട്ട് നേടുന്നതിനുവേണ്ടി മാത്രമുള്ള തന്ത്രങ്ങളാണ് അവർ നടപ്പാക്കുന്നതെന്നു അദ്ദേഹം പറഞ്ഞു. രാജ്യം ഭരിക്കുന്നവർ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന് സാഹിത്യകാരൻ കെ വി മോഹൻകുമാർ പറഞ്ഞു.