തിരുവനന്തപുരം > റവന്യൂ വകുപ്പിലെ അഴിമതി തടയാന് ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി കെ രാജൻ. അഴിമതിക്കാരെ കുറിച്ചുള്ള വിവരങ്ങള് നല്കാന് ടോള് ഫ്രീ നമ്പർ ഉണ്ടാകും. അഴിമതി നടക്കുന്നതായി ശ്രദ്ധയിൽപെട്ടാൽ ബന്ധപ്പെട്ട അധികൃതരെ ഓണ്ലൈന് ആയി വിവരം അറിയിക്കാന് പ്രത്യേക പോർട്ടലും സജ്ജമാക്കുമെന്ന് മന്ത്രി അറിയിച്ചു.
അഴിമതിക്കെതിരെ എല്ലാ വിഭാഗം ജീവനക്കാരെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾക്കാണ് സർക്കാർ ശ്രമിക്കുന്നത്. അഴിമതിക്കെതിരായുള്ള എല്ലാ തരം പ്രവർത്തനങ്ങളും ശക്തമാക്കും. പാലക്കാട്ടെ സംഭവത്തിൽ വിശദവും കൃത്യവുമായ അന്വേഷണം നടത്തുമെന്നും പ്രത്യേക അന്വേഷണ കമീഷനെ നിയമിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സർക്കാർ തീരുമാന പ്രകാരം 3 വർഷം പൂർത്തിയാക്കിയ വില്ലേജ് അസിസ്റ്റന്റുമാരെയും, വില്ലേജ് ഫീല്ഡ് അസിസ്റ്റന്റുമാരെയും മാറ്റി നിയമിക്കുമെന്നും മന്ത്രി പറഞ്ഞു. റവന്യു വകുപ്പില് അഴിമതിക്കേസുകളില് പ്രതികളാകുന്നവരെ പിരിച്ചുവിടുന്നതിനുള്ള നിയമമാര്ഗങ്ങള് പരിശോധിക്കാന് നിർദേശിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.