തിരുവനന്തപുരം > സെക്രട്ടറിയറ്റ് അസിസ്റ്റന്റ് തസ്തികയിലേക്ക് നിലവിൽ വന്ന റാങ്ക് ലിസ്റ്റിൽ നിന്ന് പി എസ് സി നിയമന ശുപാർശ അയച്ചു തുടങ്ങി. 120 പേർക്കാണ് അഡ്വൈസ് അയച്ചത്.
വനിതാസിവിൽ പോലീസ് തസ്തികയിലേക്ക് 260 പേർക്കും നിയമന ശുപാർശ അയച്ചു.
ആരോഗ്യ വകുപ്പിലെ അസി. സർജൻ തസ്തികയിൽ 56 പേർക്കും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സ്റ്റാഫ് നഴ്സ് തസ്തികയിൽ 27 പേർക്കും കൂടി PSC നിയമന ശുപാർശ അയച്ചു. സ്റ്റാഫ് നഴ്സ് ഒഴിവിലേക്ക് 49 പേർക്കു കൂടി ഉടൻ നിയമന ശുപാർശ അയക്കും. എൽജിഎസ് തസ്തിക(തിരുവനന്തപുരം ജില്ല) 52 പേർക്കുകൂടി നിയമന ശുപാർശ നൽകി