അടിമാലി > പനംകുട്ടി കൈത്തറിപ്പടിക്ക് സമീപം വാഹനാപകടത്തിൽ യുവാവ് മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. മങ്കുവ പെരിമാട്ടിക്കുന്നേൽ ഡിയോൺ (17) ആണ് മരിച്ചത്.
നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് റോഡിന് സമീപത്തൂടെ ഒഴുകുന്ന തോട്ടിലേക്ക് മറിയുകയായിരുന്നു. മങ്കുവ സ്വദേശികളായ ഇലവുങ്കൽ ആഷിൻ ഷാജി (17), അള്ളിയാങ്കൽ അഭിനവ് ദീപ്തി കുമാർ (16) എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ അടിമാലി താലൂക്ക് ആശുപത്രിയിലും മോണിംഗ് സ്റ്റാർ ആശുപത്രിയിലും പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപകടത്തിൽ മരിച്ച ഡിയോണിന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
അമ്മ: കൊന്നത്തടി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ഡോണ സാന്റു. സഹോദരൻ : അഡോൺ.