കൊല്ലം
ഡോ. വന്ദനദാസ് കൊലക്കേസ് പ്രതി ജി സന്ദീപിന്റെ ജുഡീഷ്യൽ കസ്റ്റഡി നീട്ടാൻ ക്രൈംബ്രാഞ്ച് ചൊവ്വാഴ്ച കൊട്ടാരക്കര ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ അപേക്ഷ നൽകും. പൂജപ്പുര സെൻട്രൽ ജയിലിലുള്ള സന്ദീപിന്റെ റിമാൻഡ് കാലാവധി ചൊവ്വാഴ്ച അവസാനിക്കും. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗം ഡോക്ടർ വത്സലയുടെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച കൊട്ടാരക്കര താലൂക്കാശുപത്രിയിൽ തെളിവെടുത്തു. സന്ദീപിന്റെ ജാമ്യാപേക്ഷ കൊട്ടാരക്കര ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതി 27ന് പരിഗണിക്കും.