കോഴിക്കോട് > കരിപ്പൂരിൽ 1059 ഗ്രാം സ്വർണമിശ്രിതം പിടികൂടി. ജിദ്ദയിൽനിന്നും എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കോഴിക്കോട് ചോമ്പാല സ്വദേശിയായ മുഹമ്മദ് അഫ്സാനിൽ (27) നിന്നുമാണ് മിശ്രിതം പിടികൂടിയത്. ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ച നിലയിൽ ഏകദേശം 60 ലക്ഷം രൂപ വില മതിക്കുന്ന 1059 ഗ്രാം സ്വർണമിശ്രിതമാണ് കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. നാലു ക്യാപ്സ്യൂളുകളായി ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണമിശ്രിതം. പിടികൂടിയ മിശ്രിതത്തിൽ നിന്നും സ്വർണം വേർതിരിച്ചെടുത്തശേഷം കസ്റ്റംസ് കേസിൽ അഫ്സാന്റെ അറസ്റ്റും മറ്റു തുടർനടപടികളും സ്വീകരിക്കുന്നതാണ്