കൊല്ലം > കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിച്ച പ്രതിയുടെ ആക്രമണത്തിൽ വനിതാ ഡോക്ടർ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ഡോക്ടർമാരുടെ 24 മണിക്കൂർ സമരം ആരംഭിച്ചു. സർക്കാർ, സ്വകാര്യ മേഖലയിലെ മുഴുവൻ ഡോക്ടർമാരും സമരത്തിൽ പങ്കെടുക്കും. ഡോക്ടറുടെ മരണത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുമെന്ന് ഐ എം എയും അറിയിച്ചു. സംഭവത്തിൽവിശദമായ അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു