കൊച്ചി > എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചും ക്രമീകരണങ്ങൾ സജ്ജമാക്കിയുമാണ് ജലമെട്രോ സർവ്വീസ് നടത്തുന്നതെന്ന് കെഎംആർഎൽ എംഡി ലോക്നാഥ് ബഹ്റ. താനൂർ അപകടത്തിന്റെ പശ്ചാത്തലത്തിൽ ജലമെട്രോ യാത്രികർക്ക് യാതൊരു ആശങ്കയും വേണ്ടെന്നും ബഹ്റ കൊച്ചിയിൽ വാർത്താലേഖകരോട് പറഞ്ഞു.
എറ്റവും മികച്ച അത്യാധുനിക ഹൈബ്രിഡ് ബോട്ടുകളാണ് ജലമെട്രോയിലുള്ളത്. ലോകോത്തര നിലവാരത്തിൽരൂപകൽപ്പന ചെയ്ത് നിർമിച്ചവയാണ്. നിശ്ചിത എണ്ണം യാത്രക്കാരെയല്ലാതെ ഒരാളെപ്പൊലും അധികമായി യാത്രയിൽ അനുവദിക്കുന്നില്ല. ഓട്ടോമാറ്റിക് ടിക്കറ്റിങ് സമ്പ്രദായമായതിനാൽയാത്രികരുടെ എണ്ണം കൃത്യതയോടെ രേഖപ്പെടുത്തും. നുറുപേരിൽകൂടുതൽയാത്രികരെ ബോട്ടിൽ പ്രവേശിപ്പിക്കുന്നതിനും തടസമുണ്ട്. ബോട്ടിനുള്ളിലേക്ക് പ്രവേശിക്കുന്ന ഘട്ടത്തിൽ തന്നെ നിർമിത ബുദ്ധി ക്യാമറകൾ യാത്രികരുടെ എണ്ണം തിട്ടപ്പെടുത്തും. കൂടുതൽ യാത്രികർ കയറാനെത്തിയാൽ ബോട്ടിന്റെ ഡോർ തുറക്കാനാകില്ല.
മുഴുവൻ യാത്രികർക്കും ജലമെട്രോയിൽ ലൈഫ് ജാക്കറ്റ് നിർബന്ധമാണ്. ഓരോ ബോട്ടിലും നൂറുയാത്രികർക്കായി 120 ലൈഫ് ജാക്കറ്റുകൾ ഉണ്ട്. കുട്ടികൾക്ക് പ്രത്യേക ജാക്കറ്റും ഉണ്ട്. അടിയന്തിര സാഹചര്യമുണ്ടായാൽ രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കാനുള്ള ഗരുഡ എന്ന ബോട്ട് ഏതുസാഹചര്യം നേരിടാനും സജ്ജമാണ്. മണിക്കൂറിൽ20 നോട്ടിക്കൽ മൈൽ വേഗത്തിൽ സഞ്ചരിക്കാവുന്ന ഗരുഡ അഞ്ചുകോടി രൂപ ചെലവിലാണ് ജലമെട്രോയുടെ ഭാഗമാക്കിയത്. മെട്രോ ബോട്ടുകളിലും തീപിടിത്തം ഉൾപ്പെടെ അടിയന്തിര സാഹചര്യങ്ങൾ നേരിടാനുള്ള സംവിധാനങ്ങളുണ്ട്. വൈദ്യുതി, ഡീസൽ എൻജിനുകളിൽ ബോട്ട് പ്രവർത്തിപ്പിക്കാനുമാകും. ജീവൻരക്ഷാപ്രവറത്തനത്തിൽ ഉൾപ്പെടെ പരിശീലനം നേടിയ ജീവനക്കാരാണ് ജലമെട്രോയിലുള്ളത്.
യാത്രകളിൽ പാലിക്കേണ്ട കാര്യൽങ്ങൾ സംബന്ധിച്ച് ബോട്ടുകളിൽ അനൗൺസ്മെന്റുമുണ്ട്. കേന്ദ്രീകൃത നിയന്ത്രണ സംവിധാനമായതിനാൽ സാങ്കേതിക തകരാറുകളും മറ്റ് അടിയന്തിരാവശ്യങ്ങളും അതിവേഗം ശ്രദ്ധയിപ്പെടും. സാങ്കേതിക തകരാറുകൾ ബോട്ട് നിർമിച്ച കൊച്ചി കല്ലൽശാലയിലെ എൻജിനിയർമാർ തശന്നയാണ് പരിഹരിക്കുന്നത്. യാത്രികരുടെ സുരക്ഷയുടെ കാര്യത്തിൽഒരുവിട്ടുവീഴ്ചക്കും തയ്യാറല്ലെന്നും ബഹ്റ പറഞ്ഞു.