മലപ്പുറം > താനൂര്‍ ബോട്ടപകടത്തില്‍ മരണപ്പെട്ടതുള്പ്പെടെയുള്ള 37 പേരുടെ കാര്യത്തില്‍ വ്യക്തതയുണ്ടെന്ന് റവന്യൂമന്ത്രി കെ രാജന്. 37ല്‍ 22 പേര് മരണപ്പെട്ടു. പത്ത് പേര് വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ബാക്കി അഞ്ച് പേര് നീന്തി രക്ഷപ്പെട്ടവരാണെന്ന് പൊലീസും ഫയര്‍ഫോഴ്സും സ്ഥീകരിച്ചതായും മന്ത്രി പറഞ്ഞു. അപകടസ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ദുരന്തനിവാരണ സേനയും നാവികസേനയുമടക്കമുള്ള സംഘങ്ങള്‍ സംഭവസ്ഥലത്ത് തിരച്ചില്‍ തുടരുകയാണ്. പ്രദേശവാസികളും മത്സ്യത്തൊഴിലാളികളും രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുണ്ട്.
ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയാണ് താനൂര്‍ പൂരപ്പുഴയില്‍ ബോട്ട് മറിഞ്ഞ് അപകടം ഉണ്ടായത്. അനുവദനീയമായതിലും കൂടുതല്‍ ആളുകള്‍ ബോട്ടിലുണ്ടായിരുന്നതായാണ് വിവരം. ബോട്ടിന് ലൈസന്‍സ് ഉണ്ടായിരുന്നില്ല. മരിച്ചവരില്‍ അധികവും സ്ത്രീകളും കുട്ടികളുമാണ്.
സംഭവത്തിന് ശേഷം ബോട്ടുടമ നാസറും കൂട്ടാളികളും ഒളിവിലാണ്. നാസറിനെതിരെ നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.