താനൂർ> താനൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിശദമായ അന്വേഷണം പ്രഖ്യാപിച്ച് മാരിടൈം ബോർഡ്. അപകടത്തിലായ അറ്റ്ലാന്റ എന്ന ബോട്ടിന് രജിസ്ട്രേഷൻ ഉണ്ടായിരുന്നില്ല. മത്സ്യ ബന്ധന ബോട്ട് വിനോദസഞ്ചാര ബോട്ടായി രൂപം മാറ്റിയതും അപകടത്തിനു കാരണമായി.
വൈകിട്ട് 6.30 വരെയാണ് സർവീസിന് അനുമതിയുള്ളതെങ്കിലും അതിനു ശേഷവും ബോട്ടുകൾ സർവീസ് നടത്താറുണ്ടെന്ന് നാട്ടുകാർ പറയുന്നു. അപകടത്തിൽപ്പെട്ട ബോട്ടിൽ 22 ജീവനക്കാരുൾപ്പെടെ 22 പേർക്ക് മാത്രമാണ് കയറാൻ അനുമതിയുള്ളത്. എന്നാൽ അപകടത്തിൽ പെടുമ്പോൾ ബോട്ടിൽ ഏകദേശം നാൽപ്പതോളം പേർ ഉണ്ടായിരുന്നു. യാത്ര തുടങ്ങി അധികം വൈകാതെ തന്നെ ബോട്ട് മറിയുകയായിരുന്നു.ചെളിയുള്ള ഭാഗത്താണ് ബോട്ട് മറിഞ്ഞതെന്നും ഇരുട്ടും രക്ഷാപ്രവർത്തനം കൂടുതൽ ദുഷ്കരമാക്കി.
ബോട്ടുടമയും കൂട്ടാളിയും ഒളിവിലാണെന്ന് ഡിവൈഎസ്പി പറഞ്ഞു.