താനൂർ
കാലപ്പഴക്കമുള്ളതും ലൈസൻസില്ലാത്തതുമായ ബോട്ടാണ് ദുരന്തത്തിന് ഇടയാക്കിയതെന്ന് നാട്ടുകാർ. ബോട്ട് സർവീസുകളുടെ കാര്യത്തിൽ നഗരസഭ ഇടപെടാറില്ല. അനുവദിച്ചതിലേറെ യാത്രക്കാരെ കയറ്റിയതാണ് അപകടത്തിനുകാരണമെന്നാണ് സൂചന.
വൈകിട്ട് 6.30 വരെയാണ് ബോട്ട് സർവീസിന് അനുമതി. അതുകഴിഞ്ഞും വിനോദസഞ്ചാരികളുമായി ബോട്ടുകൾ സർവീസ് നടത്തുന്നുണ്ട്. നാട്ടുകാർ മുന്നറിയിപ്പ് നൽകാറുണ്ടെങ്കിലും പാലിക്കാറില്ല. അപകടത്തിൽപ്പെട്ട ബോട്ടിൽ കൂടുതൽ പേരെ കയറ്റിയിരുന്നു. കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് സ്വിമ്മിങ് പൂളിൽ ഉപയോഗിക്കാവുന്ന ലൈഫ് ജാക്കറ്റാണ് ധരിക്കാൻ നൽകിയത്. സീറ്റുബെൽറ്റിട്ടാണ് പലരും യാത്രചെയ്തതെന്നാണ് സൂചന. നാല് ബോട്ടുകളാണ് ഇവിടെ സർവീസ് നടത്തുന്നത്. ഇതിൽ ഏറ്റവും വലുതാണ് അപകടത്തിൽപ്പെട്ട ‘അറ്റ്ലാന്റ’. വിഷുവിനാണ് സർവീസ് തുടങ്ങിയത്. കുട്ടികൾക്ക് ടിക്കറ്റ് ഇല്ല. 40 പേർക്ക് ടിക്കറ്റ് നൽകിയിട്ടുണ്ട്.