Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

അതിരപ്പിള്ളിയിലേക്ക്‌ യാത്രയ്ക്ക്‌ കൂടെ കൂട്ടി ജീവനെടുത്തു; മരണം ഉറപ്പാക്കാൻ പലതവണ ആതിരയുടെ കഴുത്തിൽ ചവിട്ടി

by News Desk
May 6, 2023
in KERALA
0
അതിരപ്പിള്ളിയിലേക്ക്‌-യാത്രയ്ക്ക്‌-കൂടെ-കൂട്ടി-ജീവനെടുത്തു;-മരണം-ഉറപ്പാക്കാൻ-പലതവണ-ആതിരയുടെ-കഴുത്തിൽ-ചവിട്ടി
0
SHARES
5
VIEWS
Share on FacebookShare on TwitterShare on Whatsapp

കാലടി > അതിരപ്പിള്ളിയിലേക്ക് ഒന്നിച്ചുള്ള യാത്രയ്ക്ക് സുഹൃത്തിന്റെ ക്ഷണം സ്വീകരിച്ച് ആതിര എത്തിപ്പെട്ടത് മരണത്തിലേക്ക്. അങ്കമാലിയിലെ സൂപ്പർമാർക്കറ്റ് ജീവനക്കാരിയായ ചെങ്ങൽ സ്വദേശി ആതിരയെ സുഹൃത്ത് അടിമാലി പാപ്പിനശേരി അഖിൽ (32) കൊലപ്പെടുത്തിയത് ഒപ്പമുള്ള യാത്രയിൽ. ഏപ്രിൽ ഇരുപത്തൊമ്പതിനാണ് ആതിരയെ കാണാതായത്.

രാവിലെ വീട്ടിൽനിന്ന് സൂപ്പർമാർക്കറ്റിലേക്ക് പോയ ആതിരയെക്കുറിച്ച് പിന്നീട് വിവരമൊന്നും ലഭിച്ചില്ല. രാവിലെ പതിവുപോലെ ഭർത്താവ് സനലാണ് ആതിരയെ കാലടി ബസ് സ്റ്റാൻഡിൽ കൊണ്ടുവിട്ടത്. വൈകിട്ട് ആതിര വീട്ടിൽ തിരിച്ചെത്താതായതോടെ ഭർത്താവും കുടുംബവും കാലടി പൊലീസിൽ പരാതി നൽകി. ബസ് സ്റ്റാൻഡിൽ കൊണ്ടുവിട്ടെങ്കിലും ആതിര പെരുമ്പാവൂർ വല്ലത്തേക്കാണ് പോയതെന്ന് പൊലീസ് പറയുന്നു. വാടകയ്ക്കെടുത്ത കാറുമായി അഖിൽ അവിടെ കാത്തുനിന്നു. തുടർന്ന് രണ്ടുപേരും കാറിൽ അതിരപ്പിള്ളിയിലേക്ക് വന്നു. തുമ്പൂർമുഴി വനത്തിനുസമീപം പ്രധാന റോഡിൽ വാഹനം നിർത്തി ഇരുവരും വനത്തിലേക്ക് പോയി. ഇവിടെ പാറക്കെട്ടിനുസമീപത്ത് സംസാരിച്ചിരിക്കുന്നതിനിടെയായിരുന്നു കൊലപാതകം.

ആതിര ധരിച്ചിരുന്ന ഷാൾ ഉപയോഗിച്ചാണ് കഴുത്തിൽ മുറുക്കി ശ്വാസംമുട്ടിച്ച് അഖിൽ കൊലപ്പെടുത്തിയത്. മരണം ഉറപ്പാക്കാൻ പലതവണ കഴുത്തിൽ ചവിട്ടിയെന്നും പൊലീസ് പറഞ്ഞു. ഉച്ചയോടെയായിരുന്നു കൊലപാതകം. പ്രധാന റോഡിൽനിന്ന് ഒരുകിലോമീറ്റർ മാറിയുള്ള വനപ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്. പാറകൾക്കിടയിൽ കാൽപ്പാദങ്ങൾമാത്രം പുറത്തുകാണുന്ന രീതിയിലായിരുന്ന മൃതദേഹം, അഴുകിയ നിലയിലായിരുന്നു.

പഴുതടച്ച അന്വേഷണം; നിർണായകമായത് സിസിടിവി ദൃശ്യങ്ങൾ

ആതിരയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞത് പൊലീസ് നടത്തിയ പഴുതടച്ച അന്വേഷണത്തിൽ. സംഭവദിവസം ജോലിക്ക് പോകാൻ വീട്ടിൽനിന്ന് ഇറങ്ങിയ ആതിര മൊബൈൽഫോൺ കൊണ്ടുപോയിരുന്നില്ല.

അതിനാൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണം തടസ്സപ്പെട്ടു. എന്നാൽ, മൊബൈൽഫോൺ വീട്ടിൽത്തന്നെയുണ്ടെന്ന് കണ്ടെത്തിയ വീട്ടുകാർ പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് ഫോണിലെ വിവരങ്ങൾ ശേഖരിച്ചതോടെയാണ് അഖിലുമായുള്ള സൗഹൃദം കണ്ടെത്തിയത്.
ആദ്യഘട്ടത്തിൽ പൊലീസിന്റെ ചോദ്യങ്ങളിൽനിന്ന് അഖിൽ ഒഴിഞ്ഞുമാറി. സിസിടിവി ദൃശ്യങ്ങളുടെയും ആതിരയുടെ ഫോണിൽനിന്ന് ലഭിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് അഖിൽ വലയിലായത്.

പെരുമ്പാവൂർ വല്ലത്തുനിന്ന് ആതിരയെ അഖിൽ വാടകയ്ക്കെടുത്ത കാറിൽ കയറ്റിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളാണ് കേസിൽ നിർണായകമായത്. ഈ ദൃശ്യങ്ങൾ കാണിച്ചതോടെ അഖിൽ കുറ്റം സമ്മതിച്ചു. റെന്റ് എ കാറിന്റെ നമ്പറിൽനിന്ന് കോട്ടയം സ്വദേശിയുടേതാണ് കാറെന്ന് വ്യക്തമായി. എന്നാൽ കോട്ടയം സ്വദേശി, തിരുവല്ല വദേശിക്ക് കാർ വിറ്റിരുന്നു. ഇയാളിൽനിന്നാണ് കാർ വാടകയ്ക്ക് എടുത്തത് അഖിലാണെന്ന വിവരം ലഭിച്ചത്.

അഖിലിനെ ആദ്യ ഭാര്യ ഉപേക്ഷിച്ചിരുന്നു. തുടർന്ന് പാറക്കടവിലുള്ള ഒരു യുവതിയെ വിവാഹം കഴിക്കാൻ ഇയാൾ പദ്ധതിയിട്ടിരുന്നതായും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. കല്യാണത്തിന് ആതിര തടസ്സമായി വരുമെന്ന ഭയവും ഇയാളെ കൊലപാതകത്തിലേക്ക് നയിച്ചതായി പൊലീസ് സംശയിക്കുന്നു. ആതിരയുടെ 12 പവനോളം സ്വർണം അഖിൽ കരസ്ഥമാക്കിയിരുന്നു. ഇത് ആതിര തിരികെ ചോദിച്ചതിനെ തുടർന്നാണ് കൊലപാതകം നടത്തിയതെന്ന മൊഴിയാണ് അഖിൽ ചോദ്യംചെയ്യലിൽ ആവർത്തിക്കുന്നത്. ജില്ലാ പൊലീസ് മേധാവി വിവേക്കുമാറിന്റെ നേതൃത്വത്തിൽ എഎസ്പി ജുവനപ്പടി മഹേഷ്, ഇൻസ്പെക്ടർ എൻ എ അനൂപ്, എസ്ഐമാരായ ജെ റോജോമോൻ, എം എൻ ഹരീഷ് തുടങ്ങിയവരാണ് അന്വേഷകസംഘത്തിൽ ഉണ്ടായിരുന്നത്.

Previous Post

പ്രഭാസ് ചിത്രം ആദിപുരുഷ് ഒഫീഷ്യൽ ട്രെയിലർ ലോഞ്ച് മെയ്‌ 9ന്

Next Post

മണിപ്പൂർ കേന്ദ്രസര്‍വകലാശാലയിലെ മലയാളി വിദ്യാര്‍ഥികളെ തിങ്കളാഴ്‌ച നാട്ടിലെത്തിക്കും

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
മണിപ്പൂർ-കേന്ദ്രസര്‍വകലാശാലയിലെ-മലയാളി-വിദ്യാര്‍ഥികളെ-തിങ്കളാഴ്‌ച-നാട്ടിലെത്തിക്കും

മണിപ്പൂർ കേന്ദ്രസര്‍വകലാശാലയിലെ മലയാളി വിദ്യാര്‍ഥികളെ തിങ്കളാഴ്‌ച നാട്ടിലെത്തിക്കും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.