കാലടി > അങ്കമാലിയിലെ സൂപ്പർമാർക്കറ്റ് ജീവനക്കാരി കാലടി ചെങ്ങൽ സ്വദേശി ആതിരയെ കൊന്ന് വനത്തിൽ തള്ളിയ കേസിലെ പ്രതി അഖിൽ പി ബാലചന്ദ്രൻ ഇൻസ്റ്റഗ്രം അടക്കമുള്ള സമൂഹമാധ്യമങ്ങളിലെ സജീവതാരം. ‘അഖിയേട്ടൻ 7771’ എന്ന പേരിലുള്ള ഇയാളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പതിനൊന്നായിരത്തിലധികം ഫോളോവേഴ്സുണ്ട്. നിരവധി റീൽസ് വീഡിയോകളാണ് ഇയാൾ പോസ്റ്റ് ചെയ്തിരിന്നത്.
ഭർത്താവും രണ്ട് കുട്ടികളുമുള്ള ആതിര കുടുംബശ്രീ അടക്കമുള്ള കൂട്ടായ്മയിൽ സജീവമായി പ്രവർത്തിച്ചിരുന്നു. ആതിര കുടുംബത്തിലെ കാര്യങ്ങളെല്ലാം നല്ലരീതിയിൽ നോക്കിനടത്തിയിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. ആതിരയെ കാണാനില്ല എന്ന വിവരമറിഞ്ഞതോടെ വീട്ടുകാർ ആശങ്കയിലായിരുന്നു. ഭർത്താവ് കാലടി പൊലീസ് സ്റ്റേഷനിൽ ശനിയാഴ്ചതന്നെ പരാതി നൽകി. പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് കൊല്ലപ്പെട്ടെന്ന നടുക്കുന്ന വാര്‍ത്ത പുറത്തുവന്നത്.