ഫ്ലോറിഡ
അമേരിക്കൻ അത്ലീറ്റ് ടോറി ബോവിയെ മരിച്ചനിലയിൽ കണ്ടെത്തി. 2016ലെ റിയോ ഒളിമ്പിക്സിൽ 4–-100 മീറ്റർ റിലേ സ്വർണം നേടിയ അമേരിക്കൻ വനിതാ ടീമിൽ അംഗമായിരുന്നു ടോറി. 32 വയസ്സായിരുന്നു. 100 മീറ്റർ വെള്ളിയും 200ൽ വെങ്കലവും നേടിയിട്ടുണ്ട്. 2017ലെ ലണ്ടൻ ലോക ചാമ്പ്യൻഷിപ്പിൽ 100 മീറ്റർ ചാമ്പ്യനായി. റിലേയിലും സ്വർണമണിഞ്ഞു.
ഫ്ലോറിഡയിലെ വസതിയിലാണ് ടോറിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. സമൂഹമാധ്യമങ്ങളിൽനിന്ന് ഏറെക്കാലമായി വിട്ടുനിൽക്കുകയായിരുന്നു ടോറി.