Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home CINEMA

കേരളത്തിൽ 637 തിയറ്ററുകൾ പൂട്ടിപ്പോയി; മലയാളത്തിൽ തട്ടിക്കൂട്ട്‌ സിനിമകൾ, അന്യഭാഷാ ചിത്രങ്ങൾ ആശ്വാസമെന്ന് ഫിയോക്‌

by News Desk
May 2, 2023
in CINEMA
0
കേരളത്തിൽ-637-തിയറ്ററുകൾ-പൂട്ടിപ്പോയി;-മലയാളത്തിൽ-തട്ടിക്കൂട്ട്‌-സിനിമകൾ,-അന്യഭാഷാ-ചിത്രങ്ങൾ-ആശ്വാസമെന്ന്-ഫിയോക്‌
0
SHARES
64
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി > കഴിഞ്ഞ പത്ത് വർഷത്തിനിടെ സംസ്ഥാനത്ത് അടച്ച് പൂട്ടിയത് 637 തീയേറ്ററുകളാണെന്ന് ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ കണക്ക്. നേരത്തെ 1250 തീയേറ്ററുകളായിരുന്നു കേരളത്തിലുണ്ടായിരുന്നത്. നിലവിൽ 613 എണ്ണം മാത്രമാണുള്ളതെന്നും ഫിയോക്ക് വ്യക്തമാക്കുന്നു. വ്യവസായം തുടർന്നുകൊണ്ട് പോകാനുള്ള സാഹചര്യം ഇല്ലാത്തത് തന്നെയാണ് അടച്ച് പൂട്ടലിലേക്ക് നയിച്ചതെന്നും ഫിയോക്ക് പ്രതിനിധിയും ഷേണായിസ് ഗ്രൂപ്പ് മാനേജിങ് പാട്നറുമായ സുരേഷ് ഷേണായി പറഞ്ഞു.

തട്ടിക്കൂട്ട് സിനിമകൾ നൽകി ഒടിടി പ്ലാറ്റ്ഫോമുകളെയും പറ്റിച്ച് തുടങ്ങിയതോടെ അവരും നിലപാട് മാറ്റി. തീയേറ്ററിൽ റിലീസ് ചെയ്യാത്ത സിനിമകൾ ഇപ്പോൾ മുൻനിര ഒടിടി പ്ലാറ്റ്ഫോമുകൾ എടുക്കുന്നില്ല. ഈ സാഹചര്യത്തിലും തട്ടിക്കൂട്ട് സിനിമകൾ ചെയ്ത് പേരിന് തീയേറ്ററിൽ റിലീസ് ചെയ്ത് ഒടിടിക്ക് നൽകുകയാണെന്നും ഫിയോക്ക് ആരോപിക്കുന്നു. തീയേറ്ററിൽ ആളുകയറാത്ത ഏതെങ്കിലും ചിത്രത്തിന് സമീപകാലത്ത് ഒടിടിയിൽ മികച്ച പ്രതികരണം ലഭിച്ചിട്ടുണ്ടോയെന്നും ഫിയോക്ക് ചോദിക്കുന്നു. നിലവാരമില്ലാത്ത സിനിമയ്ക്ക് തീയേറ്ററിലോ ഒടിടിയിലോ പ്രേക്ഷകരുണ്ടാകില്ല. അന്യഭാഷ ചിത്രങ്ങൾ വിജയിക്കുന്നതിവിടെയാണെന്നും തീയേറ്റർ ഉടമകൾ ചൂണ്ടിക്കാട്ടുന്നു.

കോവിഡിന് ശേഷം 90 ശതമാനം തീയേറ്റുകളും ആധുനിക സംവിധാനങ്ങളോടെ നവീകരിച്ചാണ് പ്രവർത്തനം പുനരാരംഭിച്ചത്. എന്നാൽ നിലവിൽ തീയേറ്ററിൽ വിജയിക്കുന്ന ചിത്രങ്ങളാകട്ടെ വിരലിൽ എണ്ണാവുന്നവയും. നേരത്തെ ഒരുവർഷം അൻപത് മലയാള ചിത്രങ്ങളെങ്കിലും വാണിജ്യപരമായി വിജയമായിരുന്നെങ്കിൽ ഇപ്പോൾ പരമാവധി ഓടുന്നത് പതിനഞ്ച് ചിത്രങ്ങളാണ്. അന്യഭാഷ ചിത്രങ്ങളിൽ നിന്ന് ലഭിക്കുന്ന വരുമാനം മാത്രമാണ് തീയേറ്ററുകൾക്ക് ആശ്വാസം. എന്നാൽ ഈ സ്ഥിതി തുടർന്നാൽ ഓണത്തിന് മുൻപ് കൂടുതൽ തീയേറ്ററുകൾ അടച്ച് പൂട്ടേണ്ടി വരുമെന്നും സുരേഷ് ഷേണായി പറഞ്ഞു.

പ്രേക്ഷകനെ ചെറുതാക്കി കാണുന്ന നിലപാട് മാറ്റി, തീയേറ്റർ എക്സ്പീരിയൻസിന് വേണ്ടിയുള്ള സിനിമകൾ എടുത്താൽ മാത്രമേ ഇനി മലയാള ചിത്രങ്ങൾ വിജയിക്കാൻ സാധ്യതയുളളു. മാത്രമല്ല ലാഭവിഹിതം പങ്കിടുന്ന തരത്തിൽ താരങ്ങളുടെ പ്രതിഫലത്തിന്റെ ഫോർമാറ്റും മാറ്റണം. ശാശ്വതമായ പരിഹാരത്തിന് എല്ലാ സിനിമ സംഘടനകളും കൂടിയാലോചന നടത്തണമെന്നും ഫിയോക്ക് ആവശ്യപ്പെടുന്നു.

Previous Post

ഷെയ്‌ൻ ചെയ്‌തതിന്‌ കൂട്ടുനിൽക്കാനാവില്ല; സിനിമയുടെ സംവിധായകൻ അഞ്ചാറ്‌ ദിവസം ആശുപത്രിയിലായി: ധ്യാൻ ശ്രീനിവാസൻ

Next Post

സ്വപ്‌ന സുരേഷിനെതിരെ എം വി ഗോവിന്ദൻ മാനനഷ്‌ടകേസ്‌ ഫയൽചെയ്‌തു

Related Posts

ഇരട്ടിയല്ല,-നാലിരട്ടി-മധുരം
CINEMA

ഇരട്ടിയല്ല, നാലിരട്ടി മധുരം

October 6, 2024
86
നാല്-ഗെറ്റപ്പുകളിൽ-വരുൺ-തേജ്‌;-‘മട്ക’യുടെ-ടീസർ-പുറത്ത്
CINEMA

നാല് ഗെറ്റപ്പുകളിൽ വരുൺ തേജ്‌; ‘മട്ക’യുടെ ടീസർ പുറത്ത്

October 5, 2024
66
ആരാധകർ-ദൈവങ്ങൾ;-ആശുപത്രി-വിട്ടശേഷം-ആദ്യപ്രതികരണവുമായി-രജനികാന്ത്
CINEMA

ആരാധകർ ദൈവങ്ങൾ; ആശുപത്രി വിട്ടശേഷം ആദ്യപ്രതികരണവുമായി രജനികാന്ത്

October 5, 2024
60
ജോജു-ജോർജിന്റെ-ആദ്യ-സംവിധാന-സംരംഭം;-‘പണി’യുടെ-റിലീസ്-ഡേറ്റ്-പുറത്ത്
CINEMA

ജോജു ജോർജിന്റെ ആദ്യ സംവിധാന സംരംഭം; ‘പണി’യുടെ റിലീസ് ഡേറ്റ് പുറത്ത്

October 5, 2024
87
രജനികാന്ത്-ചിത്രം-വേട്ടയ്യന്റെ-കേരളത്തിലെ-ബുക്കിംഗ്-ഒക്‌ടോബർ-ആറ്‌-മുതൽ
CINEMA

രജനികാന്ത് ചിത്രം വേട്ടയ്യന്റെ കേരളത്തിലെ ബുക്കിംഗ് ഒക്‌ടോബർ ആറ്‌ മുതൽ

October 5, 2024
33
ജോഷി-മാത്യുവിന്റെ-ദൈവത്താൻകുന്ന്-ഷൂട്ടിംഗ്-ആരംഭിച്ചു
CINEMA

ജോഷി മാത്യുവിന്റെ ദൈവത്താൻകുന്ന് ഷൂട്ടിംഗ് ആരംഭിച്ചു

October 5, 2024
35
Next Post
സ്വപ്‌ന-സുരേഷിനെതിരെ-എം-വി-ഗോവിന്ദൻ-മാനനഷ്‌ടകേസ്‌-ഫയൽചെയ്‌തു

സ്വപ്‌ന സുരേഷിനെതിരെ എം വി ഗോവിന്ദൻ മാനനഷ്‌ടകേസ്‌ ഫയൽചെയ്‌തു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.