കോട്ടയം> “കേരള സ്റ്റോറി’ എന്ന സിനിമ കേരളത്തെ അപമാനിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുപ്പത്തിരണ്ടായിരം സ്ത്രീകളെ ഐഎസിൽ ചേർത്തു എന്നെല്ലാം ചിത്രം പ്രചരിപ്പിക്കുന്നതായാണ് അറിയാൻ കഴിഞ്ഞത്. മതസൗഹാർദത്തിന്റെ നാടായ കേരളത്തിൽ അനാവശ്യ ഭീതി പരത്താനുള്ള ബിജെപി–-സംഘപരിവാർ ശ്രമത്തിന്റെ ഭാഗമാണ് ഈ സിനിമ. മതങ്ങളെ തമ്മിൽ ഏറ്റുമുട്ടിക്കുകയാണ് ഇതിന് പിന്നിലുള്ളവരുടെ ലക്ഷ്യം. ഇതിനെതിരെ എല്ലാവരും ഒന്നിച്ച് നിൽക്കണം.|
എഐ ക്യാമറ കരാർ സംബന്ധിച്ച് വ്യവസായവകുപ്പ് സെക്രട്ടറി നടത്തുന്ന അന്വേഷണത്തിൽ യുഡിഎഫ് വിശ്വസിക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.