ന്യൂഡല്‍ഹി> ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണ നല്കി മാര്‍ച്ച് നടത്തിയതിന് പൊലീസ് കസ്റ്റഡിയില്‍ എടുത്ത പി കെ ശ്രീമതിയെ വിട്ടയച്ചു. മഹിളാ അസോസിയേഷന് നേതാക്കളുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തുന്നതിനിടെയാണ് ശ്രീമതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.
ആരോപണ വിധേയനായ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപെട്ട് ശ്രീമതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. AIDWA അഖിലേന്ത്യ ജനറൽ സെക്രട്ടറി മറിയം ധാവ്ളെ, പ്രസിഡന്റ് പി കെ ശ്രീമതി, കെ കെ ശൈലജ, സി എസ് സുജാത, SFI ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസ്, ആയ്ഷി ഘോഷ് എന്നിവർ ഒളിമ്പിക് മെഡൽ ജേതാവ് സാക്ഷി മാലിക്ക് ഉൾപ്പെടെ സമരം നടത്തുന്ന കായിക താരങ്ങളെ സന്ദർശിച്ചു പിന്തുണ അറിയിച്ചിരുന്നു. ഇതിനിടെയായിരുന്നു സംഭവം.
മാര്‍ച്ചിനിടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇതിന് പിന്നാലെയാണ് ശ്രീമതിയെ കസ്റ്റഡിയില്‍ എടുത്തത്.