തിരുവനന്തപുരം> സംസ്ഥാന യുവജന കമീഷൻ അധ്യക്ഷനായി എം ഷാജറിനെ നിയമിച്ചു. നിലവിലെ അധ്യക്ഷ ചിന്ത ജെറോമിന്റെ കാലാവധി അവസാനിച്ച സാറഹചര്യത്തിലാണ് നിയമനം. കണ്ണൂർ എം എം ബസാർ പൂരക്കുന്ന് സ്വദേശിയായ ഷാജർ സിപിഐ എം കണ്ണൂർ ജില്ലാ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയംഗവും സംസ്ഥാന ജോ. സെക്രട്ടറിയുമാണ്.
എസ്എഫ്ഐ കേന്ദ്രകമ്മിറ്റിയംഗം, സംസ്ഥാന ജോ. സെക്രട്ടറി, കണ്ണൂർ ജില്ലാ സെക്രട്ടറി, കണ്ണൂർ സർവകലാശാല യൂണിയൻ ചെയർമാൻ എന്നീ സ്ഥാനങ്ങളും വഹിച്ചു. കേളോത്ത് മുഹമ്മദ് കുഞ്ഞിയുടെയും ഹാജിറയുടെയും മകനാണ്. ഭാര്യ: ഹസീന. മക്കൾ: അയാൻ ഹാദി, അയ്റ എമിൻ.