Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

പൂര്‍ത്തിയായത് നാടിന്റെ വികസനത്തിന് ആക്കം കൂട്ടുന്ന പദ്ധതികള്‍: മുഖ്യമന്ത്രി

by News Desk
April 25, 2023
in KERALA
0
പൂര്‍ത്തിയായത്-നാടിന്റെ-വികസനത്തിന്-ആക്കം-കൂട്ടുന്ന-പദ്ധതികള്‍:-മുഖ്യമന്ത്രി
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം> നാടിന്റെ വികസനത്തിന് ആക്കം കൂട്ടുന്ന പല പദ്ധതികള്ക്ക് ഇന്ന് ആരംഭം കുറിക്കുകയാണെന്നും കേരളത്തെ സംബന്ധിച്ചിടത്തോളം വളരെ സന്തോഷമുള്ള ഒരു ദിവസമാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയന്. പൂര്ത്തിയാക്കിയ പദ്ധതികള് ഇന്ന് രാജ്യത്തിനു സമര്പ്പിക്കുന്നതിനായി പ്രധാനമന്ത്രി തന്നെ എത്തിയിതില് സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്ത്തു. തിരുവനന്തപുരം സെന്ട്രലില് നടന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തെ ഒരു വിജ്ഞാന സമ്പദ്ഘടനയായും നൂതനത്വ സമൂഹമായും പരിവര്ത്തിപ്പിക്കാനുള്ള ശ്രമങ്ങളുമായാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്ക്കാര് മുന്നോട്ടു പോകുന്നത്. അതിന്റെ ഭാഗമായി കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെയും ഗവേഷണത്തിന്റെയും ഹബ്ബാക്കി മാറ്റുകയാണ്. ശാസ്ത്ര സാങ്കേതിക – വിവര സാങ്കേതികവിദ്യാ രംഗങ്ങളിലൊക്കെ നൂതനവൈദഗ്ധ്യമുള്ള സ്ഥാപനങ്ങള്ക്ക് കേരളത്തില് തുടക്കം കുറിക്കുകയാണ്. അത്തരത്തിലുള്ള ഒന്നാണ് ഇന്നിവിടെ ശിലാസ്ഥാപനം ചെയ്യപ്പെടുന്ന ഡിജിറ്റല് സയന്സ് പാര്ക്ക്.

ഡിജിറ്റല് സാങ്കേതിക വിദ്യകളില് അധിഷ്ഠിതമായ മള്ട്ടി ഡിസിപ്ലിനറി ഇന്നവേഷന് പ്രോത്സാഹിപ്പിക്കുന്ന സ്ഥാപനമായാണ് ഇതിനെ വിഭാവനം ചെയ്തിരിക്കുന്നത്. രാജ്യത്തെ ആദ്യത്തെ ടെക്നോപാര്ക്കും ഡിജിറ്റല് യൂണിവേഴ്സിറ്റിയും യാഥാര്ത്ഥ്യമാക്കിയ കേരളത്തില് തന്നെയാണ് രാജ്യത്തെ ആദ്യത്തെ ഡിജിറ്റല് സയന്സ് പാര്ക്കും സ്ഥാപിതമാവുന്നത് എന്നതില് നാടിനാകെ അഭിമാനിക്കാം. സംസ്ഥാന സര്ക്കാരിന്റെ പൂര്ണ്ണ മുന്കൈയ്യിലുള്ള ഈ സ്ഥാപനം കേരളത്തിന് മാത്രമല്ല, ഇന്ത്യയ്ക്കാകെ അഭിമാനകരമാണ്. തിരുവനന്തപുരത്ത് സ്ഥാപിക്കുന്ന ഡിജിറ്റല് പാര്ക്കിന്റെ ശിലാസ്ഥാപന വേളയില് മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരത്തെ ടെക്നോപാര്ക്കിന്റെ നാലാം ഘട്ടമായ ടെക്നോസിറ്റിയിലുള്ള കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റല് സയന്സസ് ഇന്നവേഷന് ആന്ഡ് ടെക്നോളജിയോട് ചേര്ന്നാണ് 1,500 കോടി രൂപ മുതല്മുടക്കില് 13.93 ഏക്കറിലായി ഡിജിറ്റല് സയന്സ് പാര്ക്ക് തുടങ്ങുന്നത്. ഇതിനുള്ള പ്രാരംഭ മുതല്മുടക്ക് എന്ന നിലയില് 2022- 23 ലെ ബജറ്റില് കേരള സര്ക്കാര് 200 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഡിജിറ്റല് ഇന്ഡസ്ട്രി, ഡിജിറ്റല് ആപ്ലിക്കേഷന്സ്, ഡിജിറ്റല് ഡീപ് ടെക്ക് എന്നീ മേഖലകളിലായിരിക്കും ഈ പാര്ക്ക് ഊന്നുന്നത്. ഉന്നത വിദ്യാഭ്യാസ, ഗവേഷണ, വ്യവസായ സ്ഥാപനങ്ങള് ഈ പാര്ക്കിന്റെ പ്രവര്ത്തനങ്ങളുടെ ഭാഗമാകും. ഇതിന്റെ വികസനവുമായി ബന്ധപ്പെട്ട് മാന്ചെസ്റ്റര്, ഓക്സ്ഫഡ്, എഡിന്ബറ എന്നീ വിദേശ സര്വ്വകലാശാലകള് കേരള ഡിജിറ്റല് യൂണിവേഴ്സിറ്റിയുമായി ധാരണാ പത്രങ്ങളില് ഒപ്പുവെച്ചിട്ടുണ്ട്.

രാജ്യത്തെ ആദ്യ വാട്ടര് മെട്രോയും ചടങ്ങില് നാടിന് സമര്പ്പിച്ചു. കേരളത്തെ പോലെ അതിവേഗം നഗരവല്ക്കരിക്കപ്പെടുന്ന ഒരു സംസ്ഥാനത്തില് നിന്നുമുള്ള മാതൃകാപരമായ ഒരു പദ്ധതിയാണ് ഇന്ന് രാജ്യത്തിന് സമര്പ്പിക്കപ്പെടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഏതൊരു ആധുനിക സമൂഹത്തിനും ഒഴിച്ചുകൂടാനാവാത്തതാണ് വേഗതയേറിയതും സൗകര്യപ്രദവുമായ പൊതുഗതാഗത സംവിധാനങ്ങള്. ഇത് രാജ്യത്തെ ആദ്യത്തെ വാട്ടര് മെട്രോ സംവിധാനമാണ്. മാത്രമല്ല, ഈ വലിപ്പത്തിലുള്ള ഏഷ്യയിലെ തന്നെ ആദ്യത്തെ സംയോജിത ജലഗതാഗത സംവിധാനവുമാണിത്.കേരള സര്ക്കാരിന്റെ നിക്ഷേപവും ജര്മ്മന് ഫണ്ടിങ് ഏജന്സിയായ കെ എഫ് ഡബ്ള്യുവിന്റെ വായ്പയും ഉള്പ്പെടെ 1,136.83 കോടി രൂപ ചിലവിലാണ് കൊച്ചി വാട്ടര് മെട്രോ യാഥാര്ത്ഥ്യമാക്കിയിരിക്കുന്നത്. ഇതിലൂടെ അത്യാധുനിക സൗകര്യങ്ങളുള്ള ഒരു നൂതന പൊതുഗതാഗത സംവിധാനം സാധാരണക്കാരായ ജനങ്ങള്ക്ക് കുറഞ്ഞ ചെലവില് ലഭ്യമാകും.

ഗതാഗത വിനോദസഞ്ചാര മേഖലകള്ക്ക് മുതല്ക്കൂട്ടാകുന്ന ഈ പദ്ധതി കൊച്ചി നഗരത്തിലെ റോഡുകളിലെ തിരക്കും കൊച്ചിയുടെ കാര്ബണ് ബഹിര്ഗമനവും കുറയ്ക്കും. ആ നിലയ്ക്ക് കേരളത്തെ കാര്ബണ് ന്യൂട്രല് ആക്കാന് ലക്ഷ്യമിട്ട് സംസ്ഥാന സര്ക്കാര് നടപ്പാക്കുന്ന പദ്ധതികള്ക്ക് കൊച്ചി വാട്ടര് മെട്രോ വലിയ ഊര്ജ്ജമാണ് പകരുന്നത്. പൂര്ണ്ണമായും കേരള സര്ക്കാരിന്റെ മുന്കൈയ്യിലുള്ള പരിസ്ഥിതി സൗഹൃദമായ ഈ ജലഗതാഗത സംവിധാനം ഇന്ത്യയിലെ മറ്റ് 40 നഗരങ്ങളിലെങ്കിലും ഉപയോഗപ്പെടുത്താന് കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം തുടങ്ങിയ മേഖലകളില് രാജ്യത്തിനാകെ മാതൃകയായിട്ടുള്ള കേരളം നഗരജലഗതാഗതത്തിലും രാജ്യത്തിനു മാതൃകയാകാന് പോവുകയാണ്. മുഖ്യമന്ത്രി കൂട്ടിച്ചേര്ത്തു.

സംസ്ഥാന സര്ക്കാര് നടപ്പിലാക്കി വരുന്ന അതിദാരിദ്ര്യ നിര്മ്മാര്ജ്ജന പദ്ധതിയെക്കുറിച്ചും ചടങ്ങില് മുഖ്യമന്ത്രി സംസാരിച്ചു.

Previous Post

കേരളത്തിന്റെ സ്വന്തം വാട്ടര്‍ മെട്രോ; കൊച്ചി വാട്ടര്‍ മെട്രോയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിച്ചു

Next Post

കെ-റെയിൽ വേണ്ട? അഞ്ചര മണിക്കൂറിൽ കാസർകോട് യാത്ര; തിരുവനന്തപുരത്ത് പ്രഖ്യാപനവുമായി റെയിൽവേ മന്ത്രി; മുഖ്യമന്ത്രി ഉറപ്പുനൽകിയെന്ന് അശ്വിനി വൈഷ്ണവ്

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
കെ-റെയിൽ-വേണ്ട?-അഞ്ചര-മണിക്കൂറിൽ-കാസർകോട്-യാത്ര;-തിരുവനന്തപുരത്ത്-പ്രഖ്യാപനവുമായി-റെയിൽവേ-മന്ത്രി;-മുഖ്യമന്ത്രി-ഉറപ്പുനൽകിയെന്ന്-അശ്വിനി-വൈഷ്ണവ്

കെ-റെയിൽ വേണ്ട? അഞ്ചര മണിക്കൂറിൽ കാസർകോട് യാത്ര; തിരുവനന്തപുരത്ത് പ്രഖ്യാപനവുമായി റെയിൽവേ മന്ത്രി; മുഖ്യമന്ത്രി ഉറപ്പുനൽകിയെന്ന് അശ്വിനി വൈഷ്ണവ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.