തിരുവനന്തപുരം> പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് എത്തി. മുഖ്യമന്ത്രി പിണറായി വിജയന്, ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന്, മന്ത്രി ആന്റണി രാജു, മേയര് ആര്യ രാജേന്ദ്രന്, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, സംസ്ഥാന പൊലീസ് മേധാവി അനില് കാന്ത്, സതേണ് എയര് കമാന്ഡ് എ.വി.എസ്.എം. എയര് മാര്ഷല് എസ്.കെ. ഇന്ഡോറ തുടങ്ങിയവര് ചേര്ന്ന് ഔദ്യോഗിക സ്വീകരണം നല്കി.
തിരുവനന്തപുരം സെന്ട്രല് റെയില്വേ സ്റ്റേഷനിലെത്തി പ്രധാനമന്ത്രി വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന് ഫ്ളാഗ് ഓഫ് ചെയ്യും. രാവിലെ 11.00ന് സെന്ട്രല് സ്റ്റേഡിയത്തിലെ വേദിയിലെത്തുന്ന പ്രധാനമന്ത്രി കൊച്ചി വാട്ടര് മെട്രോ പദ്ധതി രാജ്യത്തിനു സമര്പ്പിക്കും.
സെന്ട്രല് സ്റ്റേഡിയത്തിലെ ചടങ്ങിനു ശേഷം വിമാനത്താവളത്തിലേക്കു പോകുന്ന പ്രധാനമന്ത്രി അവിടെ നിന്ന് സൂററ്റിലേക്കു തിരിക്കും. പ്രധാനമന്ത്രിയുടെ സന്ദര്ശനത്തെ തുടര്ന്ന് കനത്ത സുരക്ഷയാണ് നഗരത്തില് ഒരുക്കിയിരിക്കുന്നത്.