ഗുരുവായൂര്> നരേന്ദ്രമോഡിക്ക് കേരളത്തില് ലഭിച്ച വരവേല്പ്പില് കോണ്ഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് ആഹ്ലാദത്തില്.മോഡിയെ പുഷ്പവൃഷ്ടിയോടെ സ്വീകരിച്ച് ആയിരങ്ങള് എന്ന വാര്ത്താ ചിത്രം ഫേസ്ബുക്കില് ഷെയര് ചെയ്താണ് ഗുരുവായൂര് ബ്ലോക്ക് കോണ്ഗ്രസ്സ് പ്രസിഡന്റ് സി എ ഗോപപ്രതാപന് തന്റെ ആവേശം പ്രകടിപ്പിച്ചത്.
‘കസവുമുണ്ടും മേല് മുണ്ടും ധരിച്ച് പ്രധാനമന്ത്രി; പുഷ്പിയോടെ സ്വീകരിച്ച് ആയിരങ്ങള്’ എന്ന തലക്കെട്ടോടെയുള്ള മോദിയുടെ വാര്ത്താ ചിത്രമാണ് ഗോപപ്രതാപന്റെ ഫേസ്ബുക്ക് അക്കൗണ്ടില് പ്രത്യക്ഷപ്പെട്ടത്.ഷെയര്ചെയ്ത് മിനിറ്റുകള്ക്കുള്ളില് തന്നെ വലിയ പ്രതികരണമാണ് പ്രവര്ത്തകര്ക്കിടയില്നിന്നും ഉണ്ടായത്.ബ്ലോക്ക് പ്രസിഡന്റിന്റെ മനസിലിരുപ്പ് വ്യക്തമായെന്നും ഇത് തങ്ങള് പ്രതീക്ഷിച്ചതാണെന്നും പ്രവര്ത്തകര് പോസ്റ്റിന് പ്രതികരണവുമായി രംഗത്ത് വന്നു. ഇനി ബിജെപിയില് ചേരുന്നത് എന്നാണെന്ന് പ്രഖ്യാപിക്കുകമാത്രമെ വേണ്ടുവന്നും പ്രവര്ത്തകര് പ്രതികരിച്ചിട്ടുണ്ട്.
പ്രതിഷേധം കടുത്തതോടെ നേതാവ് അല്പസമയത്തിനകം ചിത്രം ഡിലീറ്റ് ചെയ്യുകയും ചെയ്തു.ഗോപപ്രതാനെതിരായി പോസ്റ്റിന്റെ സ്ക്രീന് ഷോട്ടെടുത്ത് ഒരുവിഭാഗം കോണ്ഗ്രസ്സ് നേതാക്കള് പ്രചരിപ്പിക്കുന്നുമുണ്ട്. കൊച്ചിയില് പ്രധാനമന്ത്രിക്കെതിരെ യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകര് പ്രതിഷേധം നടത്തുകയും പ്രവര്ത്തകരെ കരുതല് തടങ്കലില് വരെ വെക്കുകയും ചെയ്യുന്ന സാഹചര്യത്തിലും ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റിന്റെ മോഡി പ്രേമം പുറത്ത് വന്നത് കോണ്ഗ്രസ്സിനെ പ്രതിരോധത്തിലാക്കിയിട്ടുമുണ്ട്. എന്നാല് ഒരുവിഭാഗം നേതാക്കള് ഫേസ് ബുക്ക് പോസ്റ്റിന്റെ സ്ക്ീന് ഷോട്ടെടുത്ത് രാഹുല് ഗാന്ധിക്കും സംസ്ഥാന നേതൃത്വത്തിനും അയച്ചുകൊടുത്തിട്ടുമുണ്ട്.
വീട്ടിലെ കുട്ടികളില് നിന്നും സംഭവിച്ച അബദ്ധമാണ് ചിത്രം ഷെയര് ചെയ്യാന് കാരണമായതെന്ന് ഗോപ്രതാപന്റെ വിശദ്ദീകരണം.ഈ വിശദ്ദീകരണത്തിനും മറുപടിയുമായി കോണ്ഗ്രസ്സുകാര് രംഗത്തുണ്ട്.കോണ്ഗ്രസ്സ് സമരവും രാഹുലിന്റെ പ്രതികരണങ്ങളുമടക്കം നിരവധി വാര്ത്തകളുള്ളപ്പോള് അവയൊന്നും ഷെയര്ചെയ്യാന് കുട്ടികള്ക്ക് തോന്നിക്കാതിരുന്നത് കൗതുകരമാണെന്നാണ് കോണ്ഗ്രസ്സ് നേതാക്കള് തന്നെ പറയുന്നത്.















