തിരുവനന്തപുരം> റോഡപകടങ്ങള് കുറച്ച് സുരക്ഷിതയാത്ര ഉറപ്പുവരുത്താന് സംസ്ഥാന സര്ക്കാര് നടപ്പാക്കുന്ന ഡിജിറ്റല് എന്ഫോഴ്സ്മെന്റ് പദ്ധതിയില് വാഹനങ്ങള്ക്ക് ഒരുമാസം ഇളവുണ്ടാകും. മെയ് 19 വരെ ഒരു മാസം പിഴ തുക അടയ്ക്കേണ്ടതില്ല. നിയമ ലംഘനം വാഹന ഉടമകളെ അറിയിക്കും. മുഖ്യമന്ത്രിയുടെ നിര്ദേശപ്രകാരമാണ് നടപടി
ഒരു മാസം ബോധവല്ക്കരണ മുന്നറിയിപ്പ് മാസമാണ്. ഗതാഗതനിയമലംഘനം കണ്ടെത്താന് എഐ (നിര്മിതബുദ്ധി) ഉള്പ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് സ്ഥാപിച്ച 726 കാമറ വ്യാഴാഴ്ച രാവിലെ മുതലാണ് പ്രവര്ത്തനം തുടങ്ങിയിരിക്കുന്നത്