മുംബൈ> ഓം റൗട്ട് ചിത്രം ‘ആദിപുരുഷ്’ 2023-ലെ ട്രൈബെക്ക ഫിലിം ഫെസ്റ്റിവലിൽ വേൾഡ് പ്രീമിയറായി പ്രദർശനത്തിനെത്തുമെന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകര്‍ അറിയിച്ചു.
‘രാമായണ’മാണ് ചിത്രത്തിന്റെ പ്രമേയം. ജൂൺ 7 മുതൽ 18വരെ ന്യൂയോർക്കിലാണ് ട്രൈബെക്ക ഫിലിം ഫെസ്റ്റിവൽ നടക്കുന്നത്. ‘എസ്കേപ്പ് ഫ്രം ട്രൈബെക്ക’ വിഭാഗത്തിന് കീഴിലാണ് ചിത്രം പ്രദർശിപ്പിക്കുക. പ്രഭാസ്, സെയ്ഫ് അലിഖാന്, സണ്ണി സിംഗ്, കൃതി സനോൺ, ദേവദത്ത നാഗെ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.
ടി- സീരിസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ് കുമാറും കൃഷന്കുമാറും ഓം റൗട്ടും ചേര്‍ന്നാണ് നിര്‍മാണം. എഡിറ്റിംഗ് -അപൂര്‍വ്വ മോടിവാലെ, ആഷിഷ് എം ഹത്രെ. സംഗീതം അജയ്- അതുല്‍.