തിരുവനന്തപുരം > ബംഗളൂരു ആശുപത്രിയിലുള്ള മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചികിത്സാ പുരോഗതി സർക്കാർരൂപീകരിച്ച മെഡിക്കൽ ബോർഡ് വിലയിരുത്തണം എന്ന് ആവശ്യപ്പെട്ട് സഹോദരൻ ആരോഗ്യമന്ത്രിക്ക് കത്തയച്ചു. അടുത്ത ബന്ധുക്കളുടെ നിലപാട് കാരണം ഉമ്മൻചാണ്ടിക്ക് ശാസ്ത്രീയവും പര്യാപ്തവുമായ ചികിത്സ കിട്ടുന്നില്ല എന്നും സഹോദരൻ അലക്സ് വി ചാണ്ടി ആരോഗ്യമന്ത്രി വീണ ജോർജിന് അയച്ച കത്തിൽ പറയുന്നു.
ഫെബ്രുവരിയിൽതാനടക്കമുള്ളവർ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽസർക്കാർഅവസരോചിതമായി ഇടപെടുകയും ചികിത്സയ്ക്ക് മേൽനോട്ടം വഹിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കുകയും ചെയ്തു. കഴിഞ്ഞ രണ്ടു മാസത്തോളമായി ബംഗളൂരു എച്ച്സിജി ആശുപത്രിയിൽചികിത്സയിലുള്ള ഉമ്മൻചാണ്ടിക്കൊപ്പം കുടുംബാംഗങ്ങൾ മാത്രമാണുള്ളത്. ശാസ്ത്രീയമായ മെഡിക്കൽ ചികിത്സ സംബന്ധിച്ച് അടുത്ത കുടുംബാംഗങ്ങളുടെ കാഴ്ചപ്പാടും നിലപാടുകളും അദ്ദേഹത്തിനും സ്വതന്ത്രവും തൃപ്തികരവുമായ ചികിത്സ ലഭിക്കുന്നതിന് തടസ്സമാകുന്നു എന്നാണ് മനസിലാക്കുന്നത്.
നിലവിലെ ആരോഗ്യാവസ്ഥ, ലഭിക്കുന്ന ചികിത്സ പര്യാപ്തമാണോ, മറ്റു ചികിത്സാ രീതികൾആവശ്യമാണോ എന്നിവ സംബന്ധിച്ച് സർക്കാർനിയമിച്ച മെഡിക്കൽ ബോർഡിന്റെ വിലയിരുത്തൽ അത്യന്താപേക്ഷിതമാണ്. ഈ സാഹചര്യത്തിൽ ബംഗളൂരു ആശുപത്രിയുമായി മെഡിക്കൽബോർഡ് അടിയന്തരമായി ബന്ധപ്പെട്ട് ആരോഗ്യസ്ഥിതി വിലയിരുത്തി തുടർചികിത്സ ഉറപ്പാക്കണം. ഓരോ ദിവസത്തെയും ചികിത്സാ പുരോഗതി അറിയിക്കും വിധമുള്ള സംവിധാനം ഉണ്ടാക്കണം എന്നും കത്തിൽ ആവശ്യപ്പെടുന്നു.