തിരുവനനന്തപുരം> കെ എസ് യു പുനസംഘടനയ്ക്കെതിരെ വിമർശനവുമായി രമേശ് ചെന്നിത്തല. കല്യാണം കഴിഞ്ഞവരും കുട്ടികൾ ഉള്ളവരും കെ എസ് യു ഭാരവാഹികൾ ആകുന്നത് ശരിയല്ല. അവർക്ക് യൂത്ത് കോൺഗ്രസിൽ പ്രവർത്തിക്കാം. നേതൃത്വത്തിൽ ഇല്ലാത്തതിനാൽ കൂടുതൽ പറയുന്നില്ലെന്നും ഈ വീഴ്ച നേതൃത്വം പരിശോധിക്കുമെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.