കൊച്ചി > മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ് കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ സർക്കാരിനെതിരെ വ്യാജപ്രചരണം നടത്താനുള്ള കോൺഗ്രസ് നേതാവ് വി ടി ബൽറാമിന്റെ നീക്കം പൊളിഞ്ഞു. സംസ്ഥാന സർക്കാർ കേസിൽ കൃത്യമായി ഇടപെട്ടതിനാലാണ് റിവിഷൻ ഹർജി നൽകിയതും തുടർന്ന് അതിന്മേൽ ശ്രീറാമിനെതിരെ നരഹത്യാക്കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി വിധിച്ചതും. സർക്കാർ ഇടപെട്ട് കേസ് അട്ടിമറിക്കാൻ ശ്രമിച്ചു എന്ന വ്യാജ പ്രചാരണമാണ് ബൽറാം നടത്തിയത്.
സർക്കാർ ഇടപെടലേ ഇല്ല എന്ന് വരുത്താനായിരുന്നു ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ബൽറാം ശ്രമിച്ചത്. പക്ഷെ ബൽറാമിന്റെ പോസ്റ്റിൽസംസ്ഥാന സർക്കാർ കേസിൽ ചെയ്ത കാര്യങ്ങൾ കമന്റുകളായി വന്നതോടെ “കുത്തിത്തിരൂപ്പ്” ഏറ്റില്ലെന്ന് ബൽറാമിന് മനസ്സിലായി. തുർന്ന് പോസ്റ്റ് എഡിറ്റ് ചെയ്യുകയും “ജനവികാരം എതിരായതിനാൽ സർക്കാർ റിവിഷൻ ഹർജി നൽകാൻ നിർബന്ധിതമായി’ എന്ന് ഉൾപ്പെടുത്തുകയും ചെയ്തു. ആദ്യ പോസ്റ്റും പിന്നീട് എഡിറ്റ് ചെയ്ത പോസ്റ്റും എഡിറ്റ് ഹിസ്റ്ററിയിൽവ്യക്തമാണ്.