ന്യൂഡൽഹി> പഞ്ചാബിലെ ഭട്ടിൻഡ പട്ടാള ക്യാമ്പിൽ ജവാൻ വെടിയേറ്റുമരിച്ചു. തോക്കിൽനിന്ന് അബദ്ധത്തിൽ വെടിയുതിർന്നുവെന്നാണ് പറയുന്നത്. ഇന്നലെ ക്യാമ്പിൽ നാലുപേർ വെടിയേറ്റ് മരിച്ചിരുന്നു. എന്നാൽ ഇന്നലെ സെെനിക കേന്ദ്രത്തിലുണ്ടായ വെടിവെയ്പ്പുമായി ഇന്നത്തെ സംഭവത്തിന് ബന്ധമില്ലെന്ന് പറയുന്നു.
രാജ്യത്തെ ഏറ്റവും വലിയ സൈനിക ക്യാമ്പും ആയുധസംഭരണകേന്ദ്രവുമാണ് പഞ്ചാബിലെ ഭട്ടിൻഡ പട്ടാള ക്യാമ്പ്. ബുധൻ പുലർച്ചെ നാലരയ്ക്ക് ക്യാമ്പിലെ മെസ് ഹാളിനുള്ളിലായിരുന്നു വെടിവയ്പ്.
വെള്ള കുര്‍ത്തയും പൈജാമയും ധരിച്ച രണ്ട് അക്രമകാരികളില്‍ ഒരാളുടെ കൈവശം ഇന്‍സാസ യന്ത്രത്തോക്കും മറ്റൊരാളുടെ കൈയില്‍ മഴുവും ഉണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ പ്രഥമാന്വേഷണ റിപ്പോര്‍ട്ട്.രണ്ടുദിവസംമുമ്പ് ക്യാമ്പില്‍നിന്ന് ഇൻസാസ് റൈഫിളും 28 റൗണ്ട് വെടിയുണ്ടകളും മോഷണം പോയിരുന്നു. നഷ്ടപ്പെട്ട തോക്ക് വെടിവയ്പിനുശേഷം നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയിരുന്നു.